ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''കോവിഡ്എന്ന ഭീകരൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന ഭീകരൻ

കണ്ടാൽ 19നും 20നും ഇടയ്ക്ക് പ്രായം തോന്നുന്ന സുന്ദരമായ രൂപം. അടുത്തുനിന്നുള്ള സംസാരമോ ചെറിയൊരു തലോടലോ മതി നമ്മൾ അടിമകളാകാൻ. ഇത് ഒരു ചൈനീസ് ഒറിജിനോ അതോ അമേരിക്കൻ ഒറിജിനോ എന്ന് ആർക്കും അറിയില്ല. എന്തായാലും കാലവും ദേശവും മാറുന്നതിനനുസരിച്ച് രൂപം മാറുന്ന ഇതിന്റെ പേര് കോവിഡ്19 ആണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിരിക്കുന്നു.

ഇതിനെ തുരത്തുന്നതിനുള്ള മാർഗ്ഗം ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല. അതിനാൽ ഇതിനെ വഴിയിൽ വച്ച് കണ്ടുമുട്ടാനും കൂട്ടുകൂടാനും അവസരം കൊടുക്കാതെ വീട്ടിലിരിക്കണം എന്നാണ് ലോകം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാനും മറക്കരുത്. ഇത് നമ്മുടെ മാത്രം സുരക്ഷയ്ക്കല്ല. മാനവരാശിയുടെ മുഴുവൻ നിലനില്പിനുവേണ്ടിയാണ്. ഈ അവസരത്തിൽ 'ലോകമേ തറവാട്' എന്ന മഹത് വചനം ഓർക്കേണ്ടതാണ്.


അതുൽ എം.എസ്.
4 A ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ