എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''വിശ്വപൗരൻ കൊറോണ '''

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വപൗരൻ കൊറോണ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നു പോലെ
ആശങ്കയോടെ വസിക്കും കാലം
ആപത്തിൽ നിന്നൊഴിവില്ല താനും
രാജ്യ ഭൂഖണ്ഡ വ്യത്യാസമില്ല
രാജ പ്രജയെന്നന്തരമില്ല
രാജ്യമൊന്നുമതിലില്ലാതില്ല
സ്ത്രീ പുരുഷ ഭേദമേതുമില്ല
കൊറോണയ്‌ക്കെല്ലാരുമൊന്നുപോലെ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു സർക്കാരുകൾ
മാനുഷരങ്ങതിലുള്ളവരെല്ലാം
വഴികൾ,റോഡുകൾ,കടകളെല്ലാം
അടഞ്ഞു കിടക്കുന്ന ദൃശ്യമെല്ലാം
വല്ലാത്ത വേദന നെഞ്ചിലെല്ലാം
പട്ടിണിയാണു പണിക്കാരെല്ലാം
കൈകൾ കഴുകൂ അകന്നു നില്ക്കൂ
അല്ലാതെ പ്രതിരോധ മാർഗമില്ല
സർക്കാരും,ആരോഗ്യവകുപ്പുമെല്ലാം
പറയുന്ന കാര്യങ്ങൾ പാലിച്ചിടേണം
നഴ്സുമാർ,പോലീസുകാരുമെല്ലാം
നമുക്കായി ചെയ്യുന്നു സേവനങ്ങൾ
ആധികൾ,വ്യാധികളൊന്നും വേണ്ട
ജാഗ്രതയോടെ അതിജീവിക്കാം
ചങ്ങല പൊട്ടിക്കാം നാളേക്കായി
ഒരുമിച്ചു നീങ്ങാം ജാഗ്രതയോടെ.

ആരോമൽ.ജെ.ബി
8D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത