ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കെട്ടിയിട്ട മനുഷ്യനും കെട്ടഴിഞ്ഞ പ്രകൃതിയും
കെട്ടിയിട്ട മനുഷ്യനും കെട്ടഴിഞ്ഞ പ്രകൃതിയും
ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്.ചൈനയിൽ വുഹാനിലെ വൃത്തിഹീനമായ മാർക്കറ്റിൽ നിന്ന്പടർന്ന ഈ രോഗം മൂലം എത്ര ആളുകളാണ് മരണമടഞ്ഞിരിക്കുന്നത്.വിദ്യാലയങ്ങളും ഓഫീസുകളും രോഗം പടരാതിരിക്കാൻ നേരത്തെ അടച്ചു.ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇപ്പോൾ നാം ദു:ഖത്തിലാണെങ്കിലും നമ്മുടെ ഭൂമി ഒത്തിരി സന്തോഷത്തിലാണ്.വാഹനങ്ങൾ ഓടുന്നില്ല,ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. മാലിന്യങ്ങൾ തള്ളുന്നില്ല.അവശ്യവസ്തുക്കൾ അല്ലാത്ത ഒരു കടയും വിൽപനക്കായി തുറക്കുന്നില്ല.ഇതെല്ലാം കൊണ്ട് മണ്ണും,വായുവും ജലവും മലിനമാവുന്നില്ല. അടച്ചുപൂട്ടലിൽ നമ്മുടെ ഭൂമി യിൽ മലിനീകരണത്തിന് വൻകുറവുണ്ടായി.നമ്മുടെ സംസ്ഥാനത്ത് അന്തരീക്ഷവായുവിന്റെ ഗുണനിലവാരം 35 മുതൽ 40 ശതമാനം വരെയായെന്ന് മലിനീകരണനിയന്ത്രണബോർഡ് വ്യക്തമാക്കുന്നു.മാലിന്യത്തിൽ കറുത്തിരുണ്ട ഗംഗയും യമുനയും തെളിഞ്ഞൊ ഴുകി.ജലന്ധറിൽ നിന്ന് ഹിമാലയം ദൃശ്യമായത് വലിയ അത്ഭുതമായി.,നോയ്ഡയിൽ നീൽഗായ് എന്ന മാൻവർഗത്തിൽ പെട്ട വലിയ മൃഗവും കോഴിക്കോട് നഗരത്തിലൂടെ വെരുകും വയനാട്ടിലെ ചെറുപട്ടണത്തിൽ കാട്ടാനകളും,മുംബൈ തെരുവുകളിൽ മയിലുകളും കൂട്ടമായി നീങ്ങുന്ന കാഴ്ച്ചകൾ രസകരമായി. മനുഷ്യൻ ആസ്വദിക്കുമ്പോൾ പ്രകൃതി ദുരിതത്തിലായിരുന്നു.മനുഷ്യൻ എന്നും ലോക്ക്ഡൗണിലായിരുന്നെങ്കിലെന്ന് പ്രകൃതി വിചാരിക്കുന്നുണ്ടാവും. ഇനിയെങ്കിലും നമ്മൾ ഇത് മനസിലാക്കിയിരുന്നെങ്കിൽ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖലംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖലംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖലംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ