കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നീയെത്ര ഭീകര൯

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീയെത്ര ഭീകരൻ

പൂത്ത റംബൂട്ടാൻ മരത്തിനെയും
പാറുന്നൊരപ്പൂപ്പൻ താടിയെയും
പേടിയോടിന്നു ഞാൻ നോക്കിടുന്നു
കാരണം നീ തന്നെയാ കൊറോണേ.....
കുരങ്ങൻമഞ്ഞളിന്റെ കായയിലും
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ
കാരണം നീ തന്നെയാ കൊറോണേ.....
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന
കൊച്ചുടീവിടെ ചെറുമുദ്രയിലും
കാണുന്നതിന്നു നിൻ ക്രൂരമുഖം
കാരണം നീ തന്നെയാ കൊറോണേ.....
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്

സൂര്യ.പി.എം
4 കുറ്റിക്കോൽ സൗത്ത് എൽ.പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത