വീണ്ടും നാടാകെ ഭീതി പരിഭ്രാന്തിയിൽ വീഴുന്നു നാട്ടാർ തീഷ്ണമാം ദീനത്താൽ കേഴുന്നു മാളോരെ രക്ഷിതമാമകലത്തിൽ വാഴ്കെന്നു രക്ഷകർ വിളംമ്പരം ചെയ്യുകിൽ വസിയ്ക്കേണം അല്ലെങ്കിൽ ആറടി മണ്ണിലാണെന്നു ധരിയ്ക്കേണം തോഴരെ നാമെല്ലാരും ഭീതിയുമല്ല പരിഭ്രാന്തിയുമല്ല തൻ ജീവനായ് ജാഗ്രത കരുതീടേണം അതിനായി കഴിയേണം സ്വഭവനത്തിലെപ്പോഴും കൊടും പകർച്ചപ്പനി തീരുവോളം കളിച്ചിടാം പഠിച്ചിടാം കൂട്ടുചേർന്നീടിടാം സമ്പർക്കത്തിലൂടെ വേണ്ടാ വേണ്ടാ നമ്മുക്കായി ഒരുങ്ങുന്നു ഓൺ ലൈൻ വിനോദങ്ങൾ സഫലമാം സമയവിനിയോഗത്തിനായി പ്രാർത്ഥിച്ചിടാമെന്നും കോവിഡ്ബാധിതർക്കായിനി മനുഷ്യാരാശിയുടെ സംരക്ഷണത്തിനായും കാക്കുക ദാതാവേ, മഹാമാരിയിൽ നിന്ന് പടരാതിരിക്കട്ടെ വ്യാധിയിനിയാരിലേയ്ക്കും വേഗം വന്നീടട്ടെ ശാന്തി സമാധാനം നന്മ ഭവിക്കട്ടെ മുട്ടില്ലാതേവർക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത