ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതിയെ സംരക്ഷിക്കൽ മനുഷ്യന്റെ കടമയാണ്. മനുഷ്യന്റെ അശ്രദ്ധ കാരണത്താൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് വർധിക്കുകയാണ്. എന്തിനേറെ ദൈവത്തിന്റെ സ്വന്തം നാടായ കേരവൃക്ഷങ്ങളും, കുന്നുമാമലകളും നിറഞ്ഞ നാം ജീവിക്കുന്ന കൊച്ചുകേരളം തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ്. ജലസ്രോതസ്സുകൾ നശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരത്തി സൗധങ്ങൾ നിർമിക്കുക, പ്ലാസ്റ്റിക്കുകളും മറ്റും കത്തിച്ച് വായു മലിനപ്പെടുത്തുക തുടങ്ങി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അതൊക്കെ ചെയ്ത് പരിസ്ഥിതിയെ കൊല്ലാക്കൊല ചെയ്യുകയാണ്. മനുഷ്യന്റെ ഇത്തരം ചെയ്തികൾ കാരണങ്ങളാൽ അന്തരീക്ഷത്തിന്റെ ഗതി മാറുന്നതായി കാണാം.സൂര്യതാപം കൂടുക, മഴ കുറയുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതിയെ വേണ്ട വിധത്തിൽ സംരക്ഷിക്കാത്തത് കൊണ്ടാണ്.മരങ്ങൾ വച്ചു പിടിപ്പിച്ചു കൊണ്ടും, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

ഫാത്തിമ എ.എസ്
1 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം