സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ദൈവത്തിന്റെ സ്വന്തം നാടായ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ സ്വന്തം നാടായ കേരളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളം,  മാലിന്യങ്ങളുടെ സ്വന്തം നാട് എന്ന് പറയേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവത്ക്കരണം,  ഇതിന്റെ ഫലമായി കേരളത്തിന് ലഭിച്ചത് ടൺകണക്കിന് മാലിന്യകൂമ്പാരം ആണ്. അത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് ഉപയോഗം ഗവൺമെന്റ് നിയന്ത്രിച്ചത്. ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ,  വ്യവസായശാലകൾ,  ആശുപത്രികൾ എന്നിവിടങ്ങളിൽ വൻതോതിലാണ് മാലിന്യങ്ങൾ കുന്നു കൂടുന്നത്.  നഗരത്തിലുള്ള വീടുകളും മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഓരോ യൂണിറ്റ് ആയി മാറിയിരിക്കുകയാണ്. ബാറ്ററികൾ,  പ്ലാസ്റ്റിക് ബാഗുകൾ, ലോഹങ്ങൾ എന്നതിലുപരി ആധുനിക ടെക്നോളജിയുടെ ഫലമായി പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണ്ടുപിടിത്തം,  അതിനാൽ പഴയ 
മോഡലുകൾ മാലിന്യക്കൂമ്പാരമായി മാറുന്നു. കണ്ടുപിടിത്തങ്ങളിൽ ഏറെയും മനുഷ്യജീവിത സൗകര്യത്തെ പുഷ്ടിപ്പെടുത്താനും,  മെച്ചപ്പെടുത്താനും ഉള്ളതാണ്. ആർഭാട പൂർണമായ ജീവിതത്തിൽ കോടിക്കണക്കിന് മനുഷ്യർ വലിച്ചെറിഞ്ഞ ദുരുപയോഗ സാധനങ്ങൾ  ടൺ കണക്കിനാണ്. 
പ്രകൃതിസുന്ദരമായ കേരളം ഖര ദ്രാവക വാതക മാലിന്യങ്ങൾ കൊണ്ട് അനുദിനം നാശത്തിലേക്ക് നീങ്ങുകയാണ്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി വിട്ട് ജലം മലിനമാക്കുകയും,  വാഹനങ്ങളുടെ അമിത ഉപയോഗം മൂലം അന്തരീക്ഷം മാലിന്യം കൊണ്ട് നിറയുകയും ചെയ്യുന്നു. നഗരത്തിലെ അന്തരീക്ഷം വിശ്വസിക്കാൻ ആവാത്ത വിധം  മലിനമായിരിക്കുന്നു. അതിന്റെ ഫലമായി ചൂടും അനുദിനം വർധിക്കുന്നു. 


ഇപ്പോൾ പല പല രൂപത്തിലുള്ള ബാക്ടീരിയകളും,  വൈറസുകളും,  ഫംഗസുകൾ, മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് പോലും കാണാൻ പറ്റാത്ത സൂക്ഷ്മജീവികൾ മനുഷ്യ ജീവന് തന്നെ ഭീഷണി ആയിരിക്കുന്നു.  മനുഷ്യന്റെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ,  രോഗപ്രതിരോധശേഷി കുറവിനും, പുതിയ രോഗങ്ങളുടെ  തുടക്കത്തിനും കാരണമാകുന്നു.


നമ്മുടെ സുന്ദരമായ ഈ ലോകത്തെ രക്ഷിക്കാൻ ശക്തമായ നിലപാടുകൾ നാം സ്വീകരിക്കേണ്ടതാണ്. മാലിന്യ ത്തിന്റെ ദോഷവശങ്ങളെക്കുറിച്ച്  ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക. സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിൽ 80 ശതമാനം എങ്കിലും  പുനരുപയോഗ ത്തിനും,  പുനചംക്രമണം ത്തിനും വിധേയമാക്കണം. മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരാൻ ഉള്ള മനോഭാവം നാമോരോരുത്തരും പാലിക്കണം. അങ്ങനെ വൃത്തിയുള്ളതും ,  ശുചിത്വ പൂർണവു,  മാലിന്യരഹിത സമൂഹത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ജനത എങ്കിൽ  കേരളം മാലിന്യമുക്തമാക്കാൻ ഏറെ സമയം വേണ്ട. അതിനുവേണ്ടി നമ്മൾ എല്ലാവരും പരിശ്രമിക്കണം. എങ്കിൽ മാത്രമേ നല്ലൊരു  ആരോഗ്യകേരളം ആയി മാറ്റാൻ കഴിയുള്ളൂ. അങ്ങനെ ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ സ്വന്തം കേരളം എന്നും നില നിൽക്കണം. ഇതാണ് "ദൈവത്തിന്റെ സ്വന്തം നാട്".
Aghosh manoj
7 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം