എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/അത്യാഗ്രഹി

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹിക്ക് പറ്റിയ പറ്റ്


ഒരിക്കൽ ഒരിടത്ത് ഒരു അത്യാഗ്രഹിയായ കച്ചവടക്കാരൻ ജിവിച്ചിരുന്നു. രാമു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരു ദിവസം ചന്തയിൽ സാധനങ്ങൾ വിറ്റ് രാമുവിന് ധാരാളം പണം കിട്ടി. രാമുവിന് ഒരു കാടിന്റെ അടുത്ത് കൂടെ വേണം വീട്ടിലേക്ക് പോകാൻ. ആ വഴിയിൽ ഒരു തടാകം ഉണ്ടായിരുന്നു. അയാൾ അതിന്റെ അടുത്ത് എത്തിയപ്പോൾ, തടാകത്തിന്റെ മറുകരയിൽ ഒരു കടുവ നില്ക്കുന്നത് കണ്ടു. രാമു സൂക്ഷിച്ച് നോക്കിയപ്പോൾ ആ കടുവയുടെ കാലിൽ ഒരു സ്വർണ്ണവള കിടക്കുന്നത് കണ്ടു.അത്യാഗ്രഹിയായ രാമു അത് കൈക്കലാക്കണം എന്ന് ആഗ്രഹിച്ചു. അതേ സമയം ആ കടുവ രാമുവിനെ ശ്രദ്ധിച്ചു. കടുവ അയാളോട് സംസാരിക്കാൻ തുടങ്ങി. "അങ്ങ് എന്താ ആലോചിക്കുന്നത്?" കടുവ ചോദിച്ചു. അപ്പോൾ രാമു ചോദിച്ചു "നിന്റെ കാലിൽ കിടക്കുന്ന വള സ്വർണ്ണവള ആണോ? " അതെ - കടുവ മറുപടി പറഞ്ഞു. അയാൾ കടുവയോട് ചോദിച്ചു. ഞാൻ അങ്ങോട്ട് വന്നാൽ നീ എന്നെ ഉപദ്രവിക്കുമോ? ഇല്ല - കടുവ പറഞ്ഞു. കേൾക്കേണ്ട താമസം രാമു പെട്ടെന്ന് വെള്ളത്തിലേക്ക് ചാടി. നീന്തി അക്കരെ എത്തി. രാമു കരയിൽ എത്തിയതും കടുവ ഒരൊറ്റ ചാട്ടം. കഷ്ടിച്ചാണ് രാമു കടുവയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. അങ്ങനെ അത്യാഗ്രഹം ആപത്താണെന്ന് സോമുപഠിച്ചു.

അഖിൽ ദാസ് എസ്
7 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ