സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കവിതകൾ.

ശ്രുതിയില്ലാത്ത 'തംബുരു'ഓ൪മ്മകളിൽ തേങ്ങലുമായ്.

തെരുവിൽ ഉറങ്ങീടും തവ ഗായക൯ താൻ
നമ്മൾതൻ ജന്മത്തിനവകാശങ്ങൾ
മണ്ണിലെയും വിണ്ണിലെയും തവ മനുഷ്യ൪.
രാഗം പറന്ന പാട്ടുകൾ
താനേ മറ‍‍‍‍‍ഞ്ഞുപോകുകയോ
ജീവ൯ വെടിഞ്ഞ വാക്കുകുൾ
സാന്ത്വനമായിന്നണയുകയോ.........
നനയും മിഴിയില് ഉരുകും ജീവിതം
പകരം തരുമോ ചിരിയില് നിമിഷം
നിന്റെ മൗനനേരത്തും എന്നെ മൂടുന്ന
ഏകാന്തത നിമിഷങ്ങളോ‍‍‍‍‍‍‍‍.......
സഞ്ചരിക്കുകയാണിന്നുനീയെങ്കിലും
നേടുവാനാകാത്തതൊന്നുമില്ലെങ്കിലും
നേടിയതെന്തെന്ന
ചോദ്യമാണെപ്പോഴും.........

ആവ‍ർത്തനം

മരവിച്ച വേരുകളെതിരയുന്ന നേരം
എവിടെയോ നിന്നാ നീർച്ചാലുകൾ എന്നെ
തഴുകിത്തലോടിയപ്പഴുംമർത്യാ....
നിൻ മനസ്സിൽ എന്നും എൻെ്റ അന്ത്യം...

ദാഹിച്ചു വലഞ്ഞു തല
മേൽപ്പോട്ടുയർത്തവെ അറിയാതെ
ഞാൻ ചൊന്നു പോയി
“എന്തീ ക്രൂരത എന്നോട്"...

ഉരുകും എൻ ഹൃദയം
അറിഞ്ഞുകൊണ്ടെന്നെപ്പോൽ
മാനം കറുത്തു കരഞ്ഞു
തണുത്ത വെള്ളത്തുള്ളികൾ
തഴുകി തലോടിയപ്പഴും
പ്രതികാരദാഹിയായി ‍‍‍ഞാൻ
അണഞ്ഞു രാക്ഷസ രൂപം..

വേരുകൾ തേടി ഞാൻ തിരിച്ചു
വെട്ടിക്കീറി ഞാൻ
മർത്യൻെറ അഹന്തയും സ്വാർഥചിന്തയും
അന്നേരം അറിയാതെ മനുഷ്യാ....
നീ ചൊന്നുപ്പോയി
"എന്തിനീ ക്രൂരത എന്നോട്"
|---- |}


തിരിച്ചറിവ് .....

മാതാപിതാക്കൾ തൻ വാത്സല്യനാമ്പേറ്റു
അല്ലലില്ലാതെ വളർന്നവൻ ഞാൻ.
ഉണ്ണുവാനും ഉടുക്കുവാനും പിന്നെ
ഉള്ളുതുറന്നു ചിരിക്കുവാനും
നിമിഷങ്ങളായിരം കണ്ടെത്തിയന്നേരം
ഒന്നുമറിഞ്ഞില്ല അറിയിച്ചില്ല
നഷ്ടങ്ങളുമില്ല കഷ്ടങ്ങളുമില്ല
ദുഷ്ടത ഒട്ടുമേ തോന്നിയില്ല
മാതാവിൻ സ്നേഹത്തിൻ ലാളനയേറ്റേറ്റ്
പൂത്തുവിരിഞ്ഞോരു പൂച്ചെടിയായ്
അറിവിന്റെ വാതായനങ്ങൾ തുറക്കുവാൻ
മറുനാടിൻ ഗന്ധം നിമിത്തമായി
വേറിട്ട ഭാഷകൾ വേറിട്ട മാർഗങ്ങൾ
വേറിട്ട ജീവിതശൈലികളും
മുൻപു പഠിച്ചൊരു ജീവിതശൈലികൾ
ഇന്നെനിക്കു തുണയായിടുന്നു.
സബ്രഹ്മചാരികൾ കാട്ടിയ സ്നേഹങ്ങൾ
സർവ്വതും സർവ്വദാ തുണയായിടും
സഹചരൻ നൽകിയ സാരോപദേശങ്ങൾ
സാരഥിയായിന്നു കൂടെ നിൽപ്പൂ
എങ്കിലും പൂർണ്ണനായ് മാറുവാനെത്രയോ
കാതങ്ങൾ താണ്ടുവാനിനിയുമുണ്ട്
എത്രപേർ ജീവിതസാരോപദേശങ്ങൾ
നൽകുവാൻ ശേഷിപ്പൂ ധരണിയിതിൽ ....
|---- |}

ഒരു തുള്ളി നീരിനായ്

 

ഒരുപാട് വെള്ളം പാഴാക്കിയോ‍‍ർ നമ്മൾ
ഒരു തുള്ളി നീരിനായ് അലഞ്ഞീടുന്നൂ....
ഇന്നൊരു തുള്ളി നീരിനായ് അലഞ്ഞീടുന്നൂ...
മനുജന്റെ കൈകളാൽ വെട്ടേറ്റു വീഴുന്ന
മരങ്ങളും മലകളും എത്രയെത്രാ
മണലിന്നു വേണ്ടി നാം കുഴികൾ തീർത്തു
പാവം ഒഴുകുന്ന പുഴയയേയും കൊന്നൊടുക്കി
മണ്ണിനെ നമ്മൾ മലിനമാക്കി
വിണ്ണിലെ ജീവിതം ദുരിതമാക്കി
ഈ വിണ്ണിലെ ജീവിതം നരകമാക്കി
പൊള്ളുന്ന വെയിലത്ത് നമ്മളെകാക്കുവാൻ
ഒരുവൃക്ഷമെങ്കിലും ബാക്കിയുണ്ടോ ?
ഇവിടെ ഒരുവൃക്ഷമെങ്കിലും ബാക്കിയുണ്ടോ ?
ചെയ്ത തെറ്റൊക്കെ തിരുത്തുവാനിനിയൊരു
ദിവസമുണ്ടോ എന്നറി‍ഞ്ഞുകൂടാ
എങ്കിലും ഇപ്പോഴും എൻമനം ചൊല്ലൊന്നും
വൈകിയിട്ടില്ലാ കൂട്ടുകാരെ
നമ്മൾ വൈകിയിട്ടില്ലാ കൂട്ടുകാരെ
ഒരു തുള്ളിനീരിനായ് ഒരു തൈ നടാം
നമുക്കൊരു നല്ല നാളെക്കായ്
ഒരു തൈ നടാം

|---- |}