പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതി

പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ
കാടും പുഴയും കൈയേറി മണി മന്ദിരങ്ങൾ തീർത്തു
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും
ഓർത്തുവോ നമ്മളിതേവരേ
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം
ഇന്നു നാം തിരിച്ചറിയുന്നു.
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ
പറവകൾ ആകാശത്തു പാറി കളിക്കുന്നു
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു !
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു
ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ
നീ വെറുമൊരു കണ്ണി..
ഈ ചങ്ങലയിലെ ഒരു കണ്ണി മാത്രം

നന്ദന. പി
6 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത