ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി     


         ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലെല്ലാം പരിസ്ഥിതിയെ പരാമർക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒരുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പരിസ്ഥിതിനശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ, മരങ്ങൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതോപയോഗം, വാഹനങ്ങളിൽ നിന്നും അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വേസ്റ്റുകൾ ......  ഇവയൊക്കെയാണ്.
         ഇന്ന് വർധിച്ചുവരുന്ന ആശുപത്രികളും അഭയ സങ്കേതങ്ങളും കുടുംബകോടതികളും എല്ലാം തന്നെ നല്ലവയാണെങ്കിലും കതിരിൽ വളം വയ്ക്കുന്നതിന് തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പരിസ്ഥിതിദോഷ കർമങ്ങൾക്കല്ല ചികിത്സ വേണ്ടത്, മറിച്ച് നാം ഈ വിഷയത്തെ മനസ്സിരുത്തി ചിന്തിച്ചാൽ നമ്മളിൽ തന്നെ പരിസ്ഥിതി നൻമയ്ക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങാം. ഇനിയും അധികം ചിന്തിക്കാതെ നാം ബുദ്ധിയെ ഉണർത്തി കർമനിരതരാകുവിൻ........ 
ഷിഫാന കെ പി
5 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം