എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
തളർന്നിടില്ല നാം


കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.

ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.

രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.