കാളകൂടം

വിശ്വേശരൻ പാനം പൂണ്ടുളള
കാളകൂടത്തിൻ അഗ്രത്തിൽ നിന്നും-
പിറന്ന അപോദകം തീണ്ടും വ്യാളമേ,
നിൻ ലോകനത്താൽ രോഗിണി-
ഭൂലോകത്തിൻ മാതാവ്,
നിൻ ക്രൂര നടനത്താൽ
അനുനിമിഷമായിരം ആതുരർ
.
  
അല്ലായ്കിൽ നിന്നിലെ
പിറവിക്കു പിന്നിലെ;
പരബ്രഹ്മ ക്രീ‍ഡയോ?
അപ്രതിയാം മാനവൻതൻ
അപാഗ്ര്യമാക്കിടും അപൂർവ്വി നീ,
പഴമതൻ മടിത്തട്ടിൽ
മാനവർക്കിരിപ്പിടം-
ഒരുക്കിടും അപൂർവി നീ


എങ്കിലും,പാപത്തിൻ -
നാടയേന്തിടും യുവത്വം
നിൻ ക്രീഡപോലുമേ -
പരിഹാസത്തിൽ ചൊരി‍‍‍‍‍ഞ്ഞീടവെ,
നിൻ ക്രീഡകൾ തൻ കളികോപ്പുകളാവുക
കളങ്കമന്യരാം ബാലവൃദ്ധാദികൾ.
                                
പൊറുത്തി‍ടുവാനൊക്കില്ല
നിൻ കുതുഹലങൾ,
നിൻ അനുനാദത്താൽ
ഭൂമിമാതാവ് വേപിക്കവേ,
നിന്നുടെ അപകാരത്തിൻ
അന്തിമം ത്വരിതം........


മനുഷ്യശരീരത്തിൻ വേതനം
കയ്പറ്റവെ നിന്നുടെ മൃതിക്കായ്
ഞങൾ കാതോർക്കവെ,
നിന്നിലേക്കടുക്കാതെയീ-
പാരിനൊഴി‍ഞുളള മൂലയിൽ
കഴിയവെ നിന്നെ രോധിച്ചിടും,

   
അകലം പാലിക്കവെ,സ്രവത്തിൽ
കുടിയേറി നീ ദുർമന്ത്രം നടത്തവെ;
"മാസ്ക്കെന്ന" പൊടിമറയിൽ-
ഞങൾ അപ്രതീക്ഷരാകവേ, ‍‍‍‍‍‍‍
നിന്നുടെ നീച സ്വപ്നങൾക്ക-
തിർ ലംഘിക്കവെ,
തുറന്നിടും ഞങൾ നിപതൻ അപക്രമണ പാത.
                      

മൃതസ‍ഞ്ജീവനി തൻ
കുടം കൈയിലേന്തും
ദൈവത്തിൻ മാലഖമാർ-
ക്കായിടാം നമ്മുടെയീ,
ദീനകാല തപസ്സ്.......
നിനക്കായ് ഞങൾ മൂർച്ചക്കൂട്ടുന്നിതാ;
പ്രതിരോധമെന്നായുധം
 

ചിന്മയ ആർ എസ്
9A ഗവ. എച്ച്‌.എസ്. ചിറക്കര, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത