ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്


{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി | color= 3 }}

കാവും കുളങ്ങളും കായലും കടലും
എൻ കാതിൽ ചിലമ്പുന്ന കാറ്റും
അമ്മയാം വിശ്വപ്രകൃതിയീനമ്മുക്കു തന്ന
സൗഭാഗ്യങ്ങളെല്ലാം നാം
നശിപ്പിക്കുകയാണീജീവിതത്തിൽ.

കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയുമുള്ള
നമ്മളിക്കാവുകളും വെട്ടിതെള്ളിച്ചു
നമ്മളേ പേടിച്ച് എത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു നിൽക്കുന്നു.
ഓരോ മരത്തിലും ചുറ്റിപ്പിടിച്ചിരിക്കുന്ന
വള്ളിച്ചെടികളും പൂത്തുനിന്നിരുന്ന
വളരെ ഭംഗിയാർന്നവർണ്ണപുഷ്പങ്ങളും
ഇന്നു നമ്മുടെ ഓർമ്മകളിൽ മാത്രം
മാമരങ്ങളെല്ലാം നാം വെട്ടി വീഴ്ത്തുകയും
എത്രയോ കുളങ്ങൾ നാമെല്ലാം മണ്ണിട്ടു
മൂടി നമ്മുടെ ആവശ്യങ്ങൾക്കായി
നമ്മുടെ ഈ സുഖകരമായ
ജീവിതത്തിനായി നാമെല്ലാം
പ്രകൃതിയാം അമ്മയെ വേദനിപ്പിക്കുന്നു.
വിസ്തൃത നീല ജലാശയങ്ങളിവിടെ
ജലവിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ല ജലാശയം.

മാലിന്യക്കണ്ണീർ പൊഴിച്ചിടുന്നു
പരിസ്ഥിതി
കീറിപ്പറിഞ്ഞ പച്ചപ്പുടവയുമായി
ഭൂമിദേവി നെടുവീർപ്പിടുന്നു.

അഭിഷേക് ബിനു
9A [[|ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി]]
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത