സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണ അഥവാ കൊവിഡ്19 എന്നമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണഅഥവാ കൊവിഡ്19എന്നമഹാമാരി
       ഇന്ന്  ലോക ജനത അഭിമുഖീകരിക്കുന്നതും ഇന്നുവരെ ലോകം കണ്ടിട്ടുളളതിൽ വെച്ച് ഏറ്റവും ഭയാനകവുമായ ഒരു വിപത്താണ്  'കോറോണ' അഥവാ കോവിഡ് 19 എന്ന് വിളിപ്പേരുളള വൈറസ് രോഗം . ലോക ആരോഗ്യ സംഘടന ഇതിനെ മഹാമാരി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
               മൂന്നു മാസങ്ങൾക്കു മുമ്പ് ചൈനയിലെ വുഹാന പ്രവിശ്യയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോക ജനതയെ ആകമാനം കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് .ഇന്നേവരെ ഇതിനെ പ്രതിരോധിക്കുവാനുളള വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതു തന്നെയാണ് ഏറ്റവും വിഷമകരമായ അവസ്ഥ.
              ഈ വൈറസിൻെറ വ്യാപനവും അതിഭയാനകവുമാണ്. ഈ വൈറസ് മനുഷ്യ ശരീരത്തിൽ എത്തിയാൽ ഏകദേശം 14 ദിവസം വരെ രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കുകയില്ല. എന്നാൽ ഈ സമയത്ത് ഇവർ വൈറസ് വാഹകരായി പ്രവർത്തിക്കുന്നു. വൈറസ് പ്രവേശിച്ച ഒരാളിൽ നിന്ന് ഈ ദിവസങ്ങൾ മതിയാകും  ആയിരക്കണക്കിന് ആളുകളിലേക്ക് വൈറസ് വ്യാപനം നടക്കാൻ. ഇവിടെയാണ് സാമൂഹിക അകലം പാലിക്കൽ എന്ന വാക്കിൻെറ അർഥം പ്രസക്തമാക്കുന്നത്. ഇതു തന്നെയാണ് ഈ വൈറസിനെ 'ഭീകരൻ' എന്നും 'മഹാമാരി' എന്നുമൊക്കെ വിശേഷിപ്പിക്കാൻ കാരണം.
            ഇന്നു വരെയുളള കണക്കനുസരിച്ച് ലോകത്താകമാനം ഏകദേശം 15  ലക്ഷത്തിലധികം ആളുകൾക്ക് കോറോണ ബാധിച്ചിരിക്കുന്നു. ഇതിൽ ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. ലോകത്തിലെ വൻശക്തികളായ രാജ്യങ്ങൾപോലും ഈ വൈറസിൻെറ പിടിയിൽ ആടിയുലയുകയാണ്. ലോക  സമ്പദ്ഘടനയെ തന്നെ ഈ വൈറസ് താറുമാറാക്കിയിരിക്കുകയാണ്.
         കോവിഡ് 19 എന്നു വിളിക്കുന്ന ഈ രോഗത്തിൻെറ മുഴുവൻ പേര് 'കോറോണ‍ ഡിസീസ് വൈറസ്  2019' എന്നാണ്. കോറോണ ബാധിതരായ രോഗികളുമായുളള സമ്പർക്കം മൂലമാണ് ഈ രോഗം പകരുന്നത്. സാമൂഹിക അകലം പാലിക്കുക എന്നതുതന്നെയാണ് ഈ രോഗത്തെ ചെറുക്കാനുളള ഏക ഉപാധി. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ സാമൂഹിക വ്യാപനം ഉണ്ടാകും. ലോക രാജ്യങ്ങളിൽ പലയിടത്തും ഇത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ വ്യാപനം നിയന്ത്രക്കുക എന്ന ഒറ്റ ലക്ഷ്യത്തെ മുൻ നിർത്തിയാണ് ലോക രാജ്യങ്ങൾ ലോ‍ക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
          നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഇതു വരെ 11000 കോ‍വിഡ് കേസുകളാണ്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇതിൽ മുന്നൂറോളം പേർക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്ത് മാർച്ച് 22 മുതൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടിയിരിക്കുകയാണ്. രോഗ വ്യാപനം തുടങ്ങിയപ്പോൾ തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് സമൂഹവ്യാപനം തടയാൻ നമ്മുടെ രാജ്യത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. 
         നമ്മുടെ സംസ്ഥാനമായ കേരളം രോഗം പ്രതിരോധിക്കുന്നതിൽ മുൻ പന്തിയിലാണ്. ഇന്ത്യയിൽ ആദ്യമായി കോറോണ സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വുഹാനിൽ നിന്നു വന്ന ഒരു വിദ്യാർത്ഥിനിക്കാണ്. ഇപ്പോൾ നമ്മുടെ കേരളം കോറോണ നിയന്ത്രണത്തിൽ തന്നെയാണ്. ഇതിനു  കാരണം നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും എടുത്ത മുൻ കരുതലുകളാണ്. നമ്മളെല്ലാവരും അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ഇനിയും അത് നാം തുടരണം. 
           രോഗവ്യാപനം തടയുക എന്നത് നമ്മുടെ ഒരോരത്തവരുടെയും കർത്തവ്യമാണ്. ഈ രോഗം വന്ന ജീവൻ നഷ്ടമായിരിക്കുന്നതിൽ  ഏറെപ്പേരും 65 വയസ്സിനു മുകളിൽ പ്രായമായവരാകയാൽ അവർക്ക് കഴിവതും സംരക്ഷണം നല്കുക. സാമൂഹിക അകലം പാലിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ വീടിനു പുറത്ത് സഞ്ചരിക്കേണ്ടി വന്നാൽ മുഖാവരണം ഉപയോഗിക്കുക കുറഞ്ഞത്  മറ്റുളളവരുമായി 1 മീറ്റർ അകലം പാലിക്കുക. ഒരോ 20 മിനിറ്റിലും സാനിറ്ററൈസറോ, സോപ്പോ,ഹാൻ്റ വാഷോ ഉപയോഗിച്ച് 20 സെക്കൻെറങ്കിലും കൈകൾ വൃത്തിയാക്കുക. 
         ഏത് സന്ദ‍ർഭത്തിലും സർക്കാരിൻെറയും പോലീസിൻെറയും നിർദേശങ്ങൾ പാലിക്കുക. നിയമ പാലകരും,ആരോഗ്യ പ്രവർത്തകരും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് അഹോരാത്രം പ്രയന്തിക്കുന്നത്. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക. ഈ രോഗത്തിനുളള വാക്സിൻ  കണ്ടുപ്പിടിക്കുന്നതിനുവേണ്ടിയുളള പഠനങ്ങളും പരീക്ഷണങ്ങളും ലോകത്താകമാനം പുരോഗമിക്കുകയാണ് ഉടനെ തന്നെ ഇതിനായിയുളള 

വാക്സിൻ കണ്ടുപ്പിടിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് എല്ലാവർക്കും വീട്ടിൽ തുടരാം.

അനാമിക.എസ്.പിള്ള
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം