സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/വേർപാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത - വേർപാട്

കാട്ടിലെ മാവിന്റെ ശിഖരങ്ങളിൽ നിന്നും
പൊഴിയുന്നൊരായിരം പൊന്നിലകൾ
അന്നൊന്നും തോന്നാത്ത വിരഹമാം നൊമ്പരം മാവിൻ മുഖത്തു ഞാൻ കണ്ടറിഞ്ഞു 
ആ മാവിൻ മുഖത്തു  ഞാൻ കണ്ടറിഞ്ഞു........
നിൻ അഭാവത്തിലിന്നെന്തിന്നു തോന്നുന്നു അത്തരം നൊമ്പരം മാമ്പൂവേ......
അത്തരം നൊമ്പരം മാമ്പൂവേ
നിന്നെപ്പിരിയുന്ന മാവിന്റെ വേദന കാണാതെ മണ്ണിൽ പതിക്കുന്നു നീ.....
കാണാതെ മണ്ണിൽ പതിക്കുന്നു നീ
കാട്ടിലെ മാവിന്റെ ശിഖരങ്ങളിൽ നിന്നും പൊഴിയുന്നൊരായിരം പൊന്നിലകൾ
അന്നൊന്നും തോന്നാത്ത വിരഹമാം നൊമ്പരം
മാവിൻ മുഖത്തു ഞാൻ കണ്ടറിഞ്ഞു
ആ മാവിൻ മുഖത്തു ഞാൻ കണ്ടറിഞ്ഞു.......


GOWRI NANDANA PRADEEP
10 B St. Augustine's G H S Kuzhupilly
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത