ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ലോകമാകെ പിടിച്ചുകുലുക്കിക്കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ .2019 ഡിസംബർ പത്തൊൻപത്തിനു ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായ് കണ്ടെത്തിയത് ഈ രോഗത്തിന്റെ വൈറസിന് കോവിഡ്19എന്ന പേര് നൽകി വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഈ രോഗം നമ്മെ ആക്രമിക്കുകയാണ് .

. എന്നാൽ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക എന്നതാണ് .അതുപോലെതന്നെ വ്യക്തിശുചിത്വം പാലിക്കുന്നതും വളരെ കർശനമായിപാലിക്കേണ്ട ഒന്നാണ് എങ്ങനെയാണു നാം ശുചിത്വ മുള്ളവരായിരിക്കേണ്ടത് ?ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്‌കോ ധരിക്കുക,ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ച കഴുകുക ,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇതെല്ലം നാം പാലിച്ചാൽ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും രോഗം വരില്ല ,

അതുപോലെതന്നെയാണ് പരിസരശോചിത്വവും .എല്ലാവരും അവരവരുടെ വീടും പരിസരവും എന്നും വൃത്തിയാക്കുക എനിക്ക് വന്ന രോഗം മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാൻ നാം ശ്രദ്ധിക്കണം നമ്മുടെ ആരോഗ്യപ്രവർത്തകരോട് സഹകരിക്കുക .എനിക്കുവേണ്ടി,നമുക്ക് വേണ്ടി .നമ്മുടെ നാടിനുവേണ്ടി ജാഗ്രതയോടെ ഇരിക്കാം

അമയ കെ
3 A ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം