ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസ്തകവും അനിവാര്യവും ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും പ്രതിപാദിക്കാതിരിക്കാൻ ആകുന്നില്ല. മനുഷ്യനും മറ്റു ജീവജാലങ്ങളും ചേർന്ന ജൈവവൈവിദ്ധ്യങ്ങളുടെ സങ്കലനമാണ് പരിസ്ഥിതി. ഒരു ചങ്ങലയുടെ കണ്ണികൾ പോലെ പരസ്പരം ഇഴചേർന്നു നിൽക്കുന്ന ഒരു വ്യവസ്ഥ. ഒരു കണ്ണി മുറിഞ്ഞാൽ സർവ്വവും നാശമാകുന്ന ഒരു വലിയ ചങ്ങല. ഇവിടെ ഒന്നിന്റെ നിലനിൽപ്പിലാണ് മറ്റൊന്നിന്റെ നിലനിൽപ്പ് ആശ്രയിച്ചിരിക്കുന്നത്. അതായത് നിലനിൽക്കുവാൻ എല്ലാവരും സഹകരണത്തോടെ ജീവിക്കണം എന്ന് അർത്ഥം. പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടേയും മറ്റു ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും. പ്രകൃതി നമുക്ക് മനോഹരമായ പല സമ്മാനങ്ങൾ നൽകി. പല വർണത്തിലും വലുപ്പത്തിലും ഉള്ള പൂക്കൾ, ആകർഷകമായ കളകളാരവം പക്ഷിമൃഗാദികൾ, ഒഴുക്കി ആകാശം, ഭൂമി, പതഞ്ഞൊഴുകുന്ന നദികൾ,തിരമാലകളുടെ ആരവത്താൽ ശബ്ദമുഖരിതമായ കടലും ആഴങ്ങളിലേക്കു നയിക്കുന്ന സമുദ്രങ്ങളും ഇടതൂർന്ന വനങ്ങളും വാനം മുട്ടി നിൽക്കുന്ന വലിയ പർവതങ്ങളും മലകളും ഹരിതാഭമായ താഴ്വരകളും മഞ്ഞുപൊഴിയുന്ന ഹിമവനങ്ങളും മണലാരണ്യവും വെയിലും മഞ്ഞും കാറ്റും എല്ലാം എല്ലാം .......മഴയും മാറിമാറി തന്നുകൊണ്ടിരിക്കുന്ന പ്രകൃതി. ഇവിടെ ഇല്ലാത്തതായി എന്തുണ്ട് ? നമ്മുടെ ജീവിതത്തിനുവേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത് . ആരോഗ്യകരമായ ദൈവം പ്രകൃതിയെ നാം ഈ കാണുന്നതും അനുഭവിക്കുന്നതുമെല്ലാം പ്രകൃതിയുടെ വരദാനമാണ് . അതിനെ ഒരിക്കലും നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ പാടില്ല. മറ്റു ഗ്രഹങ്ങളിലെ മനുഷ്യജീവന്റെ സാന്നിദ്ധ്യം ശാസ്ത്രം ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ നിലനിൽക്കുന്നത് പരിസ്ഥിതിയുടെ സഹായത്താലാണെന്നത് വാസ്തവമാണ് . കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഏതോ കാട്ടിനുള്ളിലെ കാട്ടുമനുഷ്യനാണ് എന്നാണ് ഗുഹാന്തരങ്ങളിൽ ജീവിച്ചിരുന്ന ഇന്നത്തെ മനുഷ്യന്റെ മുൻഗാമി പറയപ്പെടുന്നത് . അവൻ പ്രകൃതിയെ സംരക്ഷിച്ചാണ് ജീവിച്ചത് . മൃഗങ്ങളെ വേട്ടയാടിയും കാട്ടുപഴങ്ങൾ ഭക്ഷിച്ചും പച്ചിലകൾ കൊണ്ടു വസ്ത്രം ധരിച്ചും ഗുഹകളിൽ ഉറങ്ങിയും തീ കണ്ടുപിടിച്ചും അവൻ ജീവിച്ചു. അടുത്ത തലമുറകളെല്ലാം പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഒരു ജീവിതമാണ് നയിച്ചിരുന്നത് . പ്രകൃതിയെ അടുത്തറിഞ്ഞ് , സംരക്ഷിച്ചാണ് അമ്മയായി ജീവിച്ചിരുന്നത്. കണ്ടിരുന്നു. എന്നാൽ അവർ പ്രകൃതിയെ കാലങ്ങൾക്കിപ്പുറം എന്താണ് നടക്കുന്നതെന്നു തന്നെ അറിയില്ല. പ്രകൃതിയെ കാർന്നു തിന്നുന്ന മനുഷ്യമൃഗങ്ങൾ...കാടുകൾ വെട്ടിനശിപ്പിച്ച് , കുന്നും മലയും ഇടിച്ചുനിരത്തി, വയലുകൾ നിരത്തി, പുഴമണൽ വാരി പ്രകൃതിയെ ഇല്ലാതാക്കുന്നു. ഫാക്ടറികളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കുന്നു. വാഹനങ്ങൾ പെരുകുന്നത് മൂലം അവയിൽ നിന്നും വിഷപ്പുക ഉയർന്നു അന്തരീക്ഷത്തെയും മലിനമാക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന ക്ലോറോ ഫ്ലൂറോ കാർബൺ ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്നു. അതിലൂടെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്കു കടക്കുന്നു. നാം തന്നെയാണ് ഈ പ്രശ്നങ്ങൾക്കു കാരണം. ചൂടിന്റെ വർദ്ധനയും കാലാവസ്ഥ വ്യതിയാനവും പാഴ്മരുഭൂമികളുടെ വർദ്ധനയും ശുദ്ധജലക്ഷാമവും ജൈവവൈവിദ്ധ്യശോഷണവും ജലമലിനീകരണവും ഖരമാലിന്യനിർമ്മാർജ്ജന പ്രശ്നവും ഒക്കെ നാം ഇന്നു നേരിടുന്നു. അതിനെല്ലാം നാം പഴിക്കുന്നതോ? ഭൂമിയെ മാത്രം.... പരിസ്ഥിതിയ്ക്കു മനുഷ്യപ്രവർത്തനം ദോഷകരമായ രീതിയിലുള്ള ലോകനാശത്തിനു തന്നെ കാരണമാകും. പ്രകൃതിക്കു ഒരു ദിനം ഉണ്ട്. എല്ലാ വർഷവും ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . വൈക്കം മുഹമ്മദ് ബഷീർ പറയുന്നത് പോലെ മനുഷ്യനുള്ളതു പോലെ എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതിദിനത്തിന്റെ കാതൽ. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. പക്ഷേ ഈ വികസനം പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നുണ്ട് . പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പറയുന്നതു പോലെ: “വികസനം അത് മർത്ത്യ മനസ്സിൽ അതിരിൽ നിന്ന് തുടങ്ങിടാം വികസനം അത് നന്മ പൂക്കും ലോകസൃഷ്ടിക്കായിടാം” വികസനം ഒരിക്കലും പ്രകൃതിയേയും ഒപ്പം ജീവജാലങ്ങളേയും നശിപ്പിക്കുന്ന തരത്തിൽ ആകരുത്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിലേക്കു ചേക്കേറുന്നതുമൂലം കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറിവരുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർ ന്നുപിടിക്കുന്നു. അത്തരത്തിലുള്ള ഒരു ജീവൻ-മരണ പോരാട്ടത്തിനല്ലേ നാം ഇപ്പോൾ സാക്ഷ്യം വഹിച്ചത്. ലക്ഷകണക്കിനു ആളുകളുടെ ജീവൻ കവർന്നെടുത്തിട്ടും മതിവരാതെ ആർത്തിയോടെ മനുഷ്യജീവനുവേണ്ടി ഓടിനടക്കുന്ന 'കൊറോണ' എന്നു നാം വിളിക്കുന്ന 'കൊലപാതകി'... താൻ അനുഭവിച്ച വേദനകളുടെ മറുപടിയാണ് ഈ മഹാമാരികളായി പ്രകൃതി തിരിച്ചുതരുന്നത് . ഇനിയും ഇത്തരത്തിൽ മനുഷ്യൻ പെരുമാറിയാൽ ഈ മഹാമാരികൾ വർദ്ധിക്കുക തന്നെ ചെയ്യും. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും,ചെയ്യുന്ന തലമുറ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ