അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ആത്മ വിശ്വാസം കൊണ്ട് നേരിടാം
ആത്മവിശ്വാസം കൊണ്ട് നേരിടാം
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്. ആരോഗ്യം തന്നെയാണ് സമ്പത്ത്. ഇന്ന് പല മാരകരോഗങ്ങളും മനുഷ്യനെ കീഴടക്കുന്നു.ഏതുനിമിഷവും വന്നുചേർന്നേക്കാവുന്ന രോഗത്തിന്റെ കാൽക്കീഴിലാണ് നാമിന്ന് ജീവിക്കുന്നത്. ഭക്ഷ്യ ശൃംഖലയിലെ താരതമ്യേന ഉയർന്ന തട്ടിലുള്ള ജീവികളുടെ എണ്ണത്തിൽ വന്ന കുറവും, പരിസ്ഥിതി പ്രശ്നങ്ങളും, ശുചിത്വമില്ലായ്മയും രോഗകാരികളായ വൈറസുകൾ ഉടെ വ്യാപനത്തിന് കാരണമായി. വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങളും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന ചിരട്ടകൾ, കുപ്പികൾ തുടങ്ങിയവയിലും മഴക്കാലത്ത് വെള്ളം തിങ്ങി നിൽക്കുന്നു. ഈ വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നത്. ശുദ്ധജലം ഒരു സങ്കല്പം മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വനനശീകരണം, ജനപ്പെരുപ്പം, അന്തരീക്ഷ മലിനീകരണം എല്ലാം പരിസ്ഥിതിയെ തകിടം മറിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ മനുഷ്യൻ തന്നെ തൻറെ മരണത്തിൻറെ വഴി തുറക്കുന്നതാണ് പരിസരമലിനീകരണം എന്ന് കാണാം. അതുകൊണ്ട് അത് ആത്മഹത്യാപരമാണ് എന്നതിൽ സംശയമില്ല. നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കാം അതാണ് പകർച്ചവ്യാധികളുടെ ഇത്തരം വ്യാപനത്തിന് തീവ്രത കൂട്ടുന്നത്. അതിനാൽ തന്നെ ഇന്ന് ജാഗ്രത എന്ന വാക്ക് രോഗത്തിൻറെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവ്വശേഷിയും ഉപയോഗിച്ച് പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്കു തന്നെ കോവിഡ് മൂലം ഒട്ടേറെ ജീവൻ നഷ്ടങ്ങൾ വരുത്തി വെക്കുമ്പോൾ സാമൂഹിക അകലത്തിലുള്ള മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക എങ്കിൽ സ്വയം ഐസലേറ്റ് ചെയ്യുക. വഷളാകുന്നത് വരെ ഇരിക്കരുത്. വീട്ടിൽ ഇരിപ്പിന് പൂർണ്ണ ഗൗരവത്തോടെ കണ്ട് സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ ജീവിതത്തിന് മറ്റുള്ളവരുടെ ജീവിതത്തിന് മൂല്യം നൽകാത്തവർ ആണെന്ന് വേണം മനസ്സിലാക്കാൻ. സാമ്പത്തികമായും സാമൂഹികമായും മഹാ നഷ്ടങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണ് സർക്കാർ ലോക്ഡൗൺ തീരുമാനമെടുത്തത്. രാജ്യം അടച്ചിടുകയും ലോക്ഡൗൺ നീട്ടുകയും ചെയ്ത് ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനങ്ങളിൽനിന്ന് തേടുന്ന ഒരേയൊരു കാര്യം ജാഗ്രത പാലിക്കുക എന്നത് മാത്രമാണ്. സോപ്പിട്ടു കൊണ്ട് കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുംം, നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗങ്ങൾ ആക്കിയേ തീരൂ. ചുരുക്കത്തിൽ ഈ അതിജീവന കാലം നമുക്ക് വ്യക്തമാക്കിത്തരുന്ന ഒട്ടേറെ പാഠങ്ങളുണ്ട്. പ്രകൃതിയെ സംരക്ഷിക്കുക എന്നതും വ്യക്തി ശുചിത്വം പാലിക്കുക എന്നതും ഇതിൻറെ ഭാഗഭാഗുക്കൾ മാത്രം. നമ്മുടെ പൈതൃക ശൈലിയിലേക്ക് മടങ്ങി പോകുവാനുള്ള ഒരു അവസരമാണിത് പരസ്പരം അഭിവാദ്യം ചെയ്യുമ്പോൾ കൈകൂപ്പി നമസ്കരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക എന്നതൊക്കെ നാം എവിടെയോ മറന്നിട്ടുവന്ന രീതികളാണ്. വീടുകളിൽ ഒന്നിച്ചിരുന്ന് വർത്തമാനം പറയുവാനും ഭക്ഷണം കഴിക്കുവാനും ഇതൊരു അവസരമായി നമുക്ക് കാണാം. ആളുകളിൽ നാടെങ്ങും പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിസ്സ്വാർത്ഥ സേവനത്തിൽ തെളിയുന്നത് നമ്മുടെ പ്രകാശകാന്തി തന്നെ. സന്നദ്ധതയുടെയും ആത്മത്യാഗത്തിന്റെയും ഈ പ്രതിരൂപങ്ങളെ നമിക്കാതെ വയ്യ. കണ്ണൂർ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെ കോവിഡ് മാറിയ കാസർഗോഡ് കുമ്പളയിലെ ദമ്പതികൾക്ക് ഇതേ ആശുപത്രിയിൽ കുഞ്ഞ് പിറന്ന, അതിജീവനത്തിന്റെ അതിസുന്ദര വാർത്തയും നാം കേട്ടു. ആത്മവിശ്വാസത്തിന്റെയും, ശുചിത്വത്തിന്റെയും, കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടം ആണിത്. അതിജീവനം എന്നത് കേരളത്തിൻറെ മറുപേര് ആണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണ്ണം ആകേണ്ടതുണ്ട്. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്ക് മുന്നോട്ട് പോയ തീരൂ. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ. വീട്ടിലിരുന്ന് തന്നെ ജയിക്കുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കും കരുതലോടെ കണ്ണി ആകാം. രോഗവ്യാപനത്തിന്റെ കണ്ണി കരുതലോടെ മുറിച്ചു മാറ്റാം ഓരോ വ്യക്തിയുടേയും ശരീരത്തിനും മനസ്സിനും പരിസ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തൽ. മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ സമതുലനം ചെയ്തു നിർത്തുമ്പോൾ ആണ് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെങ്കിൽ പരിസ്ഥിതി മലിനീകരണത്തിൽ കൂടെ പ്രകൃതിയും മനുഷ്യനും ഉൾപ്പെടുന്ന ജീവ സമൂഹവും രോഗ ശക്തമാവുകയും ക്രമേണ നാശത്തിലേക്കു നയിക്കുകയും ചെയ്യും. വേണം ഒരു കലയാണ്. അതൊരു കലയായി മാറണമെങ്കിൽ പരിപൂർണ്ണമായ സമർപ്പണം വേണം. ഒരു ചിത്രകാരനോ ശില്പിയോ ചെയ്യുന്നതിന് അപ്പുറമുള്ള കഠിനമായ ഒരുക്കവും വേണം. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനും അതുവഴി ആരോഗ്യമുള്ള ഒരു സമൂഹം വാർത്തെടുക്കുന്ന തിനും നമുക്ക് കൈകോർക്കാം. ആരോഗ്യവും സൗന്ദര്യവും, ഐശ്വര്യവും. നിറഞ്ഞ ഭാവി ഭാരതത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം