ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ

 ഹരിതാഭമാം കാടുകൾ മേടുകൾ വയലുകളെല്ലാം
ഇന്ന് പുസ്തകങ്ങളിൽ ഉറങ്ങീടുന്നു
വിണ്ടുകീറിയ പാടങ്ങൾ നീരു-
വറ്റിയ പുഴതൻ
നെഞ്ചകം മണലൂറ്റുകാർ തുരന്ന പാടുകളെങ്ങും.
വേണം നമുക്ക് നല്ല ശീലങ്ങൾ.
കേരത്തിൻ നാട്ടിലെങ്ങും മണ്ട-
പോയ കല്പവൃക്ഷം
നഗരഹൃദയഭൂവിൽ സൈറൻ-
മുഴക്കും നിബിഡമാം
'കോൺക്രീറ്റ്' കാടുകൾ തൻ ആകാശക്കുഴലുകൾ
കരിംധൂപം വിസർജിക്കുന്നു സദാ.
വേണം നമുക്ക് നല്ല ശീലങ്ങൾ.
അറിവുള്ളോരിന്നലെ മൊഴിഞ്ഞില്ലേ ?
ഭൂഗോളത്തിൻ കരിമ്പടത്തില-
ങ്ങിങ്ങ് ഓട്ടകൾ
അർക്കൻ തന്നാപൽ കിരണങ്ങൾ പതിക്കുന്നു താഴേക്ക്.
വേണം നമുക്ക് നല്ല ശീലങ്ങൾ.
നഗരവൽക്കരണത്തിനായ് പരിഷ്ക്കാരികൾ നമ്മൾ
കാടുകൾ തെളിച്ച് 'കോൺക്രീറ്റ് ' കാടുകൾക്കായ്
കൈമോശം വന്ന ജൈവ-
വൈവിധ്യത്തെയോർത്ത് മുതല-
ക്കണ്ണീർ പൊഴിച്ചു നമ്മൾ.
വേണം നമുക്ക് നല്ല ശീലങ്ങൾ.
എന്ത് ! ആഗോളതാപനമെന്നോ ?
നമുക്കുണ്ട് എയർക്കണ്ടീഷനു-
കളും ഫാനുകളും
ജലാശയങ്ങളിലേക്കെല്ലാം വിഷ-
മാലിന്യങ്ങളൊഴിക്കി നാം സൗകര്യപൂർവം
ജലജീവികൾ ചത്തുലയുന്നു.
വേണം നമുക്ക് നല്ല ശീലങ്ങൾ.
ഭൂമിമാതാവിൻ നിമ്നോന്നത-
ഘടന മാറ്റി വരച്ചു നാം
ബഹുനില ഫ്ളാറ്റുകൾ പണി-
തുയർത്താൻ.
ചൊല്ലാം നമുക്ക് 'ഭൂമി സർവം സഹ'
ചൊല്ലാം നമുക്ക് 'സഹിക്കാനും പരിധിയില്ലേ' ?
നിനയ്ക്കാത്ത നേരത്തെത്തി-
യില്ലേ മഹാമാരി,പ്രളയം,
സുനാമി,ഉരുൾപൊട്ടൽ,പിന്നെ വരൾച്ചയും...............
വേണം നമുക്ക് നല്ല ശീലങ്ങൾ.
പ്ളാസ്റ്റിക്കുകൾ അവിടെയു-
മിവിടെയും വലിച്ചെറിഞ്ഞു നമ്മൾ
പിന്നെ മണ്ണിനെ നമ്മൾ വിളിച്ചു :
വന്ധ്യ.
വേണം നമുക്ക് നല്ല ശീലങ്ങൾ.
പരിസ്ഥിതിയെ വിവേകമായുപ-
യോഗിക്കാം.
കരുതിവെയ്ക്കാം നാളെയുടെ മക്കൾക്കായ്.

 

അമൃത എം സി
9 C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത