കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പാഠം

കാട്ടിലെ രാജാവാണ് ശൂരൻ സിംഹം. കാട്ടിലെ എല്ലാ മൃഗങ്ങളെയും രാജാവിന് ഒരുപോലെ ഇഷ്ടമാണ്. അതുപോലെ മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ്. കാട്ടിൽ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞുകൂടി. ശൂരൻ സിംഹം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ അന്വേഷിക്കാൻ കാട്ടിലൂടെ ദിവസവും പോകും. ഒരു ദിവസം രാജാവിന്റെ മന്ത്രി എന്തോ അസുഖം വന്നു ചത്തുപോയി. രാജാവിന്റെ വലംകൈ ആയിരുന്നു മന്ത്രി. എല്ലാവർക്കും സങ്കടമായി. കുറച്ചുദിവസം കഴിഞ്ഞ് സിംഹം പറഞ്ഞു. നമുക്ക് ഒരു മന്ത്രിയെ വേണം. അതിനു പറ്റിയ ഒരാളെ നമുക്ക് തെരഞ്ഞെടുക്കണം. മൃഗങ്ങളെല്ലാം തന്റെ കഴിവ് രാജാവിനു മുൻപിൽ കാണിച്ചു രാജാവ് അതുകൊണ്ടൊന്നും തൃപ്തിയായില്ല. കുറച്ചുകഴിഞ്ഞ് ഒരു കുരങ്ങൻ അവിടെയെത്തി. അവൻ ഓരോ ജാലവിദ്യ കാണിച്ച് രാജാവിനെ സന്തോഷിപ്പിച്ചു. ഇവനാണ് നമ്മുടെ അടുത്ത മന്ത്രി എന്ന് മഹാരാജാവ് മനസ്സിൽ കരുതി. അടുത്ത ദിവസം കുരങ്ങനെ മന്ത്രിയായി തെരഞ്ഞെടുത്ത വിവരം രാജാവ് എല്ലാവരെയും അറിയിച്ചു. എല്ലാവർക്കും സന്തോഷമായി. നല്ല വേനൽക്കാലം ആയി. കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കിട്ടാതായി. രാജാവും മന്ത്രിയും കൂടി ആലോചിച്ചു. മന്ത്രി പറഞ്ഞു. ഞാൻ നാട്ടിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം. അവിടത്തെ അവസ്ഥ അറിയുകയും ചെയ്യാം. നമുക്ക് ആവശ്യമുള്ളത് കിട്ടുമോ എന്ന് നോക്കുകയും ചെയ്യാം. രാജാവിന്റെ സമ്മതത്തോടെ മന്ത്രിയെ നാട്ടിലേക്ക് പോയി. എന്നാൽ നാട്ടിലെത്തിയപ്പോൾ കുരങ്ങനെ അവിടെയൊന്നും ആരെയും കാണാൻ ആയില്ല. സ്കൂൾ അടച്ച സമയമായിട്ടും കുട്ടികൾ കൂട്ടത്തോടെ കളിക്കുന്നില്ല. നിശബ്ദമായ അന്തരീക്ഷം ആണ് കുരങ്ങനെ അവിടെ കാണാൻ കഴിഞ്ഞത്. കുറച്ചകലെ ഒന്ന് രണ്ടു പേരുണ്ട്. അവരുടെ മുഖത്തെ എന്തോ വച്ചുകെട്ടി ഇരിക്കുന്നുണ്ട്. കുരങ്ങനെ ഒന്നും മനസ്സിലായില്ല ഇല്ല. എന്നാൽ കുരങ്ങനെ നല്ല ശുദ്ധവായു കിട്ടി. നാട്ടിലെത്തിയാൽ കിട്ടാത്തതാണ് ശുദ്ധവായു. വാഹനങ്ങളുടെയും ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷമയമായ പുക അന്തരീക്ഷത്തെ പണ്ട് മലിനമാക്കുന്നു. ഇപ്പോൾ അതൊന്നുമില്ല. പക്ഷികൾ സന്തോഷത്തോടെ പാറിനടക്കുന്നു. പൂമ്പാറ്റകൾ പൂക്കളിൽ നിന്നും തേൻ നുകരുന്നു. മൃഗ ങ്ങളും മറ്റും സന്തോഷത്തോടെ തുള്ളി കളിക്കുന്നു. മയിലുകൾ നൃത്തം ചെയ്യുന്നു. കുയിലുകൾ പാട്ടുപാടുന്നു. തത്തകൾ കൊക്കുരുമ്മി കിന്നാരം പറയുന്നു. കാക്കകൾ കലപില കൂട്ടുന്നു. അങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഇവിടെ. കുറച്ചുനാൾ മുൻപ് ഇതൊന്നും ഉണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങളുടെയും മനുഷ്യരുടെയും തിരക്കായിരുന്നു. ഒരു ആവശ്യവുമില്ലാതെ ജനങ്ങൾ എന്തിനോവേണ്ടി തിരക്ക് കൂട്ടിയിരുന്നു. ഇപ്പോൾ ആ തിരക്കുകൾ ഒന്നും തന്നെയില്ല. എല്ലാ വീടുകളുടെയും മുറ്റത്തെ പച്ചപ്പ് കാണുന്നുണ്ട്. ചെടികളിൽ നിറയെ പൂ വിരിഞ്ഞു ഇരിക്കുന്നു. പൂക്കളിൽ നിന്നും തേനീച്ചകളും വണ്ടുകളും തേൻ കുടിക്കുന്നു. വീടിനുചുറ്റും കൃഷിത്തോട്ടങ്ങൾ ഉണ്ടായി. എല്ലാവരും ഇപ്പോൾ കൃഷി ചെയ്യുന്ന തിരക്കിലാണ്. പണ്ട് ഉണങ്ങിയ കൃഷിയിടങ്ങൾ എല്ലാം പച്ചപുതച്ച നിൽക്കുകയാണ്. എന്താണ് ഈ മാറ്റങ്ങൾക്ക് കാരണം കുരങ്ങൻ ചിന്തിച്ചു. കുരങ്ങനെ ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഒരു തത്ത കുരങ്ങന്റെ അടുത്തേക്ക് പാറി വന്നത്. എന്താ കുരങ്ങച്ചൻ  ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഓ... അതോ, ഞാൻ കുറെ നാളായി നാട്ടിലേക്ക് വന്നിട്ട്. ഇപ്പോൾ വന്നപ്പോൾ എന്തൊരു മാറ്റമാണ് ഇവിടെ. ഇതുകേട്ട് തത്ത ചിരിച്ചു. കുരങ്ങച്ചൻ പറഞ്ഞത് ശരിയാ. ലോകത്തെ ഒരു മഹാമാരി പടർന്നു പിടിച്ചിട്ടുണ്ട്. കോവിട് 19. കൊറോണ വൈറസ് ആണ് ഇത് പടർത്തുന്നത്. ഇതിനെതിരായി മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് മനുഷ്യൻ മരിച്ചു വീഴുകയാണ്. ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകി കൊറോണ ചെറുക്കുകയാണ് അവർ ചെയ്യുന്നത്. എല്ലാവരും വീടുകളിൽ ഇരിക്കണം. ആരും പുറത്തിറങ്ങരുത്. അതുകൊണ്ടാണ് ആരെയും പുറത്ത് കാണാത്തത്. . കുറച്ചുപേരെ കാണുന്നുണ്ടല്ലോ. അവരുടെ മുഖത്തെ എന്താ വച്ചു കെട്ടിയിരിക്കുന്നത്. അപ്പോൾ അത് പറഞ്ഞു. അത് ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ശ്രവങ്ങളിലൂടെ ആണ് കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. അത് ചെറുക്കാൻ ആണ് അത് വെച്ച് കെട്ടുന്നത്. ഇത് കേട്ട് കുരങ്ങൻ അവിടെ നിന്നും പോയി. കുരങ്ങൻ കാട്ടിലെത്തി സിംഹത്തെ കണ്ടു. സിംഹം ചോദിച്ചു. നാട്ടിൽ പോയിട്ട് എന്തായി. എന്താ മന്ത്രി എന്താ മുഖം എന്തോ പോലെ. അപ്പോൾ കുരങ്ങൻ പറഞ്ഞു പ്രഭോ, കോവിഡ്19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. കുറേ ജനങ്ങൾ മരിച്ചുവീണു. മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആ രോഗം വന്നതുകൊണ്ട് എനിക്ക് എവിടെ പച്ചപ്പുനിറഞ്ഞ പ്രദേശങ്ങളും മലിനമല്ലാതെ അന്തരീക്ഷവും കാണാൻ കഴിഞ്ഞു. മനുഷ്യൻ അറിഞ്ഞുകൊണ്ട് നശിപ്പിച്ചത് എല്ലാം ഒരു പരിധി വരെ തിരിച്ചുവന്നു. അപ്പോൾ സിംഹം ചോദിച്ചു. മന്ത്രി പോയ കാര്യം എന്തായി. പ്രഭോ, ആ രോഗം ചങ്ങലപോലെ വളരുകയാണ്. കാട്ടിൽ ഏതെങ്കിലും മൃഗത്തിന് വന്നാൽ മനുഷ്യർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നത് പോലെ നമുക്ക് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് കാട്ടിൽ അങ്ങകലെ വറ്റാത്തൊരു അരുവി ഉണ്ട്. നമുക്ക് അവിടേക്ക് പോകാം. അതും പറഞ്ഞ് എല്ലാ മൃഗങ്ങളും അരുവിലേക്ക് പോയി. കൂടാതെ മനുഷ്യരിലേക്ക് പിടിപെട്ട രോഗം മാറാനും ആ രോഗത്തെ വേരോടെ പിഴുതെറിയാൻ മനുഷ്യർക്ക് കഴിയട്ടെ എന്ന് എല്ലാ മൃഗങ്ങളും പ്രാർത്ഥിച്ചു ഒപ്പം പ്രകൃതിയുടെ നിലനില്പിനും.

അക്ഷര രാജീവൻ
4 എ കൂനം എ എ‍‍ൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ