ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/ചെയ്തൊഴിയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെയ്തൊഴിയാതെ

ഞാൻ ജോയ്. ദുബായിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ ഒരു എണ്ണ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ പ്രാവശ്യം ഏറെ പ്രതീക്ഷകളും ആയിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്. പക്ഷേ എല്ലാം കൊറോണ കാരണം തകിടംമറിഞ്ഞു. ഒരു വർഷത്തിലേറെയായി ഭാര്യയെ അമ്മയും മകളെയും കണ്ടിട്ട്. പക്ഷേ വീണ്ടും 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ അവരെ കാണാൻ പറ്റൂ എന്ന് അറിഞ്ഞപ്പോൾ ആദ്യം കുറച്ചു വിഷമം ഉണ്ടായിരുന്നു. പക്ഷേ അത് അവരുടെ കൂടി നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ വിഷമം മാറി. അങ്ങനെ ഞാൻ മാർച്ച് 12ന് രാവിലെ 11 30 ആയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ആ സമയത്ത് ലോകമെമ്പാടുമായി കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം ആയതിനാലും ഞാൻ വിദേശത്തുനിന്ന് വന്നതു കൊണ്ടും ഞാൻ ബന്ധുക്കളോട് പറഞ്ഞു എന്നെ കൂട്ടാൻ വരേണ്ടെന്ന്. അങ്ങനെ വിമാനത്താവളത്തിൽനിന്ന് ഒരു ടാക്സി പിടിച്ച് കൊച്ചിയിലെ വീട്ടിലേക്ക് തിരിച്ചു. അതിനിടയിൽ ഞാൻ കേരള സർക്കാരിൻറെ കൊറോണ ഹെൽപ് ലൈൻ ആയ ദിശ നമ്പരിലേക്ക് വിളിച്ച് ആരോഗ്യ പ്രവർത്തകരെ കാര്യങ്ങൾ അറിയിച്ചു. അങ്ങനെ അവരുടെ നിർദേശപ്രകാരം 14 ദിവസം ഞാൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു. ഞാൻ സുരക്ഷിതമായി വീട്ടിലെത്തിയതിൻറെ ആഹ്ലാദത്തിലായിരുന്നു ബന്ധുക്കൾ. അങ്ങനെ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ എനിക്കായി പ്രത്യേക മുറി, പാത്രം. അങ്ങനെ ദിനങ്ങൾ നീണ്ടു. എനിക്ക് രോഗലക്ഷണങ്ങൾ ഇല്ലാഞ്ഞിട്ടും ഞാൻ വിദേശത്ത് നിന്ന് വന്നത് കൊണ്ട് എൻറെ സ്രവം പരിശോധനയ്ക്ക് അയച്ചു. 14 ദിവസത്തിനുശേഷം മാർച്ച് 26ന് പരിശോധനാഫലം വന്നു, നെഗറ്റീവ്. എൻറെ നിരീക്ഷണ കാലയളവ് കഴിഞ്ഞിരുന്നു അങ്ങനെ വീണ്ടും പഴയ സ്ഥിതിയിലേക്ക് എത്തി. ഇത്രയും കരുതൽ എടുത്തതിന് ആരോഗ്യപ്രവർത്തകരും എന്നെ അഭിനന്ദിച്ചു. അങ്ങനെ ഞാൻ വെറും ജോലി അല്ല സൂപ്പർഹീറോ ജോയി ആയി മാറി.

ചെത്സ സെബാസ്റ്യൻ
6 B ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ