പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/ലോകം വിറയ്ക്കുന്ന മഹാമാരി കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം വിറയ്ക്കുന്ന മഹാമാരി കോവിഡ്19

എല്ലാവരും കൊറോണ എന്നാ മഹാമാരിയുടെ ഭീതിയിൽ അല്ലെ. ഭീതിയല്ല കരുതലാണ് വേണ്ടത്. ഈ മഹാമാരിയെ നശിപ്പിക്കാൻ വ്യക്തിശുചിത്വവും കരുതലും നമുക്കാവശ്യമാണ്. മനുഷ്യർ ചുഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുക. മനുഷ്യവർഗത്തിൻറ്റേതുമാത്രമല്ല ഭൂമി.മറ്റ് എത്രയോ ജീവികൾക് അവകാശപ്പെട്ടതാണ്. ഉപദ്രവിക്കാത്തതും മിണ്ടാപ്രാണിയുമായ എത്രയോ ജീവികളെ കൊന്നൊടുക്കി. അടുത്തക്കാലംതന്നെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്ത പക്ഷിപ്പനിവ്യാപകമായതിനാൽ പക്ഷികളെ എല്ലാം ചുട്ടുകരിച്ചു . മനുഷ്യരെ പോലെ അവർക്കും വേദനയുണ്ട് എന്നകാര്യം നമ്മൾ മറന്നു. എത്രയോ മനുഷ്യരെ ചുട്ടുകരിക്കുന്നതിനു തുല്യമാണ് മറ്റ് ഏത് ജീവികളേയും ചുട്ടുകരിക്കുന്നത് എന്ന് നമ്മൾ മനസിലാക്കുക അവയ്ക്കും ഈ ഭൂമിയിൽ ഇടം നൽകണം. വലിയവർ ചെറിയവർ എന്നില്ലാതെഎല്ലാ രാജ്യത്തും പാഞ്ഞെത്തിയ കൊറോണ വൈറസ്. മരുന്നില്ലാത്ത ഭീകരമായ ലോകം വിറയ്ക്കുന്ന വൈറസ് കോവിഡ് 19 നെതുരത്താൻ മനുഷ്യർ വീട്ടിൽ ഒതുങ്ങി കൂടുക എന്നഒറ്റ നിലപാട് മാത്രം. ഭൂമിയുടെ വരദാനമായ കാടുകൾ വെട്ടി നിരത്തി അതിനുപകരം കോൺഗ്രീറ്റ്ഫ്ലാറ്റുകളും മറ്റും പണിതുയർത്തി കടലുകളെയും മറ്റു ജലസ്രോതസ്സ് കളെയും മാലിന്യകൂമ്പാരമാക്കി മാറ്റി വായുവിനെ മലിനപ്പെടുത്തി ജീവികൾക്ക് ജീവിക്കാൻ പോലും വയ്യാത്ത അവസ്ഥ യാക്കി തീർത്തു അതിനെയെല്ലാം മറി കടന്നു കോവിഡ് 19എന്ന വൈറസ്എത്തി.ഒരു നിമിഷം പോലും ആളൊഴിയാത്ത തെരുവുകളിൽ ഒരു മനുഷ്യരെപോലും കാണാനില്ല വാഹനങ്ങൾ ഒഴിഞ്ഞതും,ഫാക്ടറികൾ പ്രവർത്തിയ്ക്കാത്തതും മൂലം വായുവിൽ നൈട്രജൻ ഓക്സൈഡ്,കാർബൺമോണോക്സയിഡ് എന്നിവയൂടെ അളവ് കുറഞ്ഞിരിക്കുന്നു. കപ്പലുകളും തോണികളും മൽസ്യബന്ധനക്കാരും എല്ലാം കുറഞ്ഞത് കൊണ്ട് കടലിലെയും ആറ്റിലെയും വെള്ളം തെളിഞ്ഞിരിക്കുന്നു ആഴക്കടലിൽ ഒളിഞ്ഞിരുന്ന മൽസ്യങ്ങൾ കരയ്ക്കടുത്ത് വന്നു നീന്തി തുടിക്കുന്നു. ആളുകൾ നിറഞ്ഞുനിന്ന അമേരിക്കയും ഇറ്റലിയും എല്ലാം നിശ്ചലമായിരിക്കുന്നു ആധുനികവിദ്യയിൽ പ്രശക്തിയാര്ജിച്ച രാജ്യം എല്ലാം കൊറോണവൈറസിൽ വിറങ്ങലിച്ചു നിൽക്കുന്നൂ. ഇതിൽ നിന്നെല്ലാം മനസിലാക്കാം ഇതിനെ ഭയന്ന് മനുഷ്യരെല്ലാം അവരവരുടെ വീടുകളിൽ അഭയം പ്രാപിച്ചു. ജനകൾക്കുവേണ്ടി കഷ്ട്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ ഡോക്ടർ പോലീസ് എല്ലാവർക്കും എന്റെവക ബിഗ് സല്യൂട്ട് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നൂ.

ഷീന.എസ്സ്
7 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം