സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നേരിടാം വിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം വിജയിക്കാം

ശുചിയാക്കാം വീടുകൾ നമുക്ക്

    പാലിക്കാം വ്യക്തി ശുചിത്വം,

        അകറ്റി നിർത്താം രോഗാണുവിനെ

    കൈകാലുകൾ ശുചിയാക്കാം.

ചുറ്റിലുമുള്ള വസ്തുക്കളെ

                    നാം വൃത്തിയാക്കി വച്ചീടേണം,

                     മാറ്റങ്ങൾ സൃഷ്ടിക്കാൻ മാറേണ്ടവർ

                     നാമല്ലോ, മാറേണ്ടവർ നാമല്ലോ.

                    മാനസതാരിൽ നിറയും നന്മ

                    സത് ശീലങ്ങളായ് തീർന്നെങ്കിൽ,

                    പകർച്ചവ്യാധികളെ നീക്കി നിർത്താം

                     ആരോഗ്യം പരിപാലിക്കാം,ആരോഗ്യം പരിപാലിക്കാം .

                    അധ്വാനത്തിൻ മഹത്വം പേറും

                    മാനുഷരേ കൂട്ടം കൂടാൻ പോവല്ലേ ,

                    രോഗക്കാലം കഴിയട്ടെ

                    മാറാവ്യാധികൾ മാറീടട്ടെ, മാറാവ്യാധികൾ മാറീടട്ടേ.

                    പകർച്ചവ്യാധിയെ അകറ്റിനിർത്താൻ

                    അകലാം നമുക്ക് നിശ്ചിത കാലം,

                     തയ്യാറായാൽ രോഗാണുവിനെ മാറ്റിനിർത്തി

                     തിരിച്ചുപിടിക്കാം ആരോഗ്യം.

                     മാനവരാശിയെ കട്ട് മുടിക്കാനെത്തി

                    കൊറോണ പോലെ മാരകമായവ,

                    രക്ഷിച്ചീടാം നമുക്ക് നമ്മെ

                    വ്യക്തി ശുചിത്വം പാലിക്കാം.

                    നേരിടും നാം നേരിടും

                     ചെറുത്തീടും ഈ കേരളം,

                    ലോകനന്മയ്ക്കായി നമ്മൾ

                    മാനുഷർ തന്നെയിറങ്ങേണം.

സ്വയരഞ്ജ് എ .ആർ
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത