Schoolwiki സംരംഭത്തിൽ നിന്ന്
തിമിരാർത്തി
തിന്നുകൊഴുത്തൊരു മാനവരെല്ലാം
കാടുകൾ കയറിത്തിന്നുന്നു...
കാടകൾ, കോഴികൾ, പക്ഷികൾ, പൂച്ചകൾ, പയ്യും, കാളയും തീർന്നെന്നോ?
തിന്നൂലെന്നോ, തിന്നാമെന്നോ തമ്മിൽ തല്ലി ചാകുന്നോ?
തിന്നുകൊഴുത്തൊരു ചൈനാക്കാർ കാടുകൾ കയറിത്തിന്നപ്പോൾ
പാമ്പുകൾ, ചേരകൾ, തേളുകൾ, പാറ്റകൾ, എലികൾ പ്ളേറ്റിൽ നിറയുന്നു...
കണ്ണീരോടൊരു ഈനാംപേച്ചി കൈകൾ കൂപ്പി കരഞ്ഞില്ലേ...
തിന്നല്ലെന്നേ മാനവരേ
വേറെ തിന്നാനില്ലേ മാനവരേ...
പേടിയാൽ വിറച്ചൊരു ജീവികുലം
കണ്ണീരോടെ മരിച്ചപ്പോൾ
പൊങ്ങിയകണ്ണീർത്തുള്ളികളെല്ലാം
വിണ്ണിൽ തിങ്ങി നിറഞ്ഞപ്പോൾ
ഭാരം പേറിയ കണ്ണീർത്തുള്ളികൾ മണ്ണിൽ വിതച്ചൂ കൊറോണ...
ചൈനയിലെ വുഹാനിലല്ലേ കോവിഡ് ജന്മം പൂവണിഞ്ഞു...
കാലും ചുറ്റി, മേലും ചുറ്റി, മൂക്കും മൂടി നടക്കുന്നു,
വമ്പു നടിച്ചൊരു കേമൻ പോലും ജീവനുവേണ്ടി കേഴുന്നു,
കുട്ടികൾ, വൃദ്ധർ, വഴിപോക്കർ എല്ലാം ജീവനുവേണ്ടി പായുന്നു,
മുഖം മൂടി ധരിക്കൂ, വാതിലടയ്ക്കൂ,
മുൻപിൽ ഉണ്ടേ കൊറോണ
ചേതനയറ്റൊരു ജന്മങ്ങളിതു മണ്ണിൽ വീണു നിറയുമ്പോൾ
അതിജീവിക്കും ഞങ്ങൾ വീണ്ടും
ഒറ്റക്കെട്ടായി...
പനിയും, ചുമയും കാണുമ്പോൾ വിളിച്ചിടേണം ദിശയിതിലേക്ക്,
കൂട്ടം കൂടി നിൽക്കേണ്ട...
പൊതുസ്ഥലത്തു തുപ്പേണ്ട,
കോവിഡിനെ തുരത്തേണ്ടേ....
കൈകൾ പലകുറി കഴുകേണം,
മാസ്കും പിന്നെ ധരിക്കേണം,
അകലം പാലിച്ചടുക്കേണം
ശുചിത്വമായി നിൽക്കേണം,
കൈവെടിയില്ല ഈശ്വരനെന്നും മനസ്സിൽ എന്നും കരുതേണം
മറക്കരുതൊരിക്കലും
സഹജീവികളെ
ഒന്നിച്ചൊന്നായി നീങ്ങീടാം...
വിളക്ക് തെളിച്ച് മുന്നേറാം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|