ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ചങ്ങതി

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതി

ഒരിടത്തൊരിടത്ത്‌ ഒരു പൂച്ചക്കുട്ടനും ഒരു തത്തമ്മപ്പെണ്ണും ഉണ്ടായിരുന്നു.അവർ നല്ല ചങ്ങാതിമാരായിരുന്നു.ഒരു ദിവസം അവർ ഒരു കാടിനടുത്തു കൂടി പോവുകയായിരുന്നു. അപ്പോഴാണ് ഭംഗിയുള്ള ഒരു പച്ചക്കറിത്തോട്ടം കണ്ടത്. ആ തോട്ടത്തിനു നടുവിലായി ഒരു ചെറിയ കുളവും ഉണ്ടായിരുന്നു.അതിൽ നിറയെ മീനുകളും ഉണ്ടായിരുന്നു. നല്ല ചുവന്നു തുടുത്ത തക്കാളി കണ്ടപ്പോൾ തത്തമ്മപ്പെണ്ണിന്റെ വായിൽ വെള്ളമൂറി. മീനുകളെക്കണ്ടപ്പേൾ പൂച്ചക്കുട്ടനും കൊതിസഹിക്കാൻ വയ്യാതായിഅവർ വയറു നിറയെ അതെല്ലാം തിന്നു. പിന്നെയെല്ലാ ദിവസവും അവർ അവിടെ വരികയും ഇഷ്ടമുള്ള തൊക്കെ തിന്നുകയും ചെയ്തു.ചോട്ടു എന്ന കൃഷിക്കാരന്റേതായിരുന്നു ആ തോട്ടം. അയാൾ നോക്കിയപ്പോൾ തക്കാളിയും മീനുകളും എണ്ണത്തിൽ കുറയുന്നതായി അയാൾക്കു തോന്നി.ഇതാരാണെന്ന്കണ്ടു പിടിക്കാൻഅയാൾ മുള്ളു കൊണ്ട് ഒരു കെണി വെച്ചു. പതിവുപോലെ രണ്ടു കൂട്ടുകാരും തോട്ടത്തിൽ വന്ന്തോട്ടത്തിലിറങ്ങിയതും പാവം നമ്മുടെ പൂച്ച ക്കുട്ടൻ ഈ മുൾക്കെണിയിൽ കുടുങ്ങി. രണ്ടു പേരും പേടിച്ചു പോയി. "അയ്യോ.... രക്ഷിക്കണേ.... എന്ന് പൂച്ചക്കുട്ടൻ കരഞ്ഞു.പെട്ടെന്ന് തത്തമ്മപ്പെണ്ണുപറന്നു പോയി കൂട്ടുകാരനായ കുരങ്ങച്ചനെ വിളിച്ചു കൊണ്ടുവന്നു. അവൻ മുള്ളുകൾ മാറ്റി പൂച്ചക്കുട്ടന രക്ഷപ്പെടുത്തി .രണ്ടു പേർക്കും സന്തോഷമായി.കുരങ്ങച്ചന് നന്ദി പറഞ്ഞ് അവർ പോയി. ഒരുപാടു കാലം നല് ചങ്ങാതിമാരായവർ സുഖമായി ജീവിച്ചു .

ഹൃത്വിക് രാജ്
2 A ഗവ.എൽ.പി.എസ്.പച്ച
പലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ