ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/സ്വപ്നചിന്തനം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammadali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നചിന്തനം      

"എന്നാലും എന്റെ സതീശാ,  ഇത് വല്ലാത്തൊരു ചെയ്ത്തായിപോയി,   നമ്മടെ ശശിയെയും ആ പോലീസുകാര് പിടിച്ച് കൊണ്ടോയില്ലേ". സത്യൻ  സുഹൃത്തായ സതീശനോട് തന്റെ ആശങ്ക പങ്കു വച്ചു. "അതെ വല്ലാത്ത ഒന്ന് ". സതീശൻ ശരി വച്ചു. സോമൻ ഗാഢമായ ചിന്തയിലാണ്. "എന്താ സോമാ ഒരു ചിന്ത"? സതീശൻ ചോദിച്ചു. ഉത്തരമായി സോമൻ ഒന്ന് ചിരിച്ചു. "ഇനി മുതൽ ഇവിടെയും ഇരിക്കാൻ പാടുകെലെന്നാ പറയുന്നേ" ഒരു നെടുവീർപ്പോടെ സോമൻ പറഞ്ഞുനിർത്തി . വർഗീസേട്ടാ ഇനി എന്താ ചെയ്ക. ചായപ്പീടിക പോലും അടക്കണമെന്നാ പറയുന്നത് . ചായക്കടക്കാരൻ വർഗീസ് മാസ്ക് താഴ്ത്തി അവരെ നോക്കി നെടുവീർപ്പിട്ടശേഷം മാസ്ക്  ശരിയായി ധരിച്ചു . "ഇതിനെല്ലാം കാരണം ആ ചൈനക്കാരാണ്, അവർ ഓരോന്ന് പരീക്ഷിച്ച് വിടുന്നതാ" സതീശൻ രോഷം കൊണ്ടു. അതെയതെ വർഗീസേട്ടൻ അത് ശരി വച്ചു ". എന്നാലും ശശിയോട് എല്ലാരും പറഞ്ഞതാ ഇപ്പോ നാട്ടിൽ പോകല്ലേന്ന്, അവൻ പോകാൻ നിന്നിട്ടല്ലേ." സത്യന്റെ വാക്കുകൾ കേട്ട് വർഗീസേട്ടന് ദേഷ്യം വന്നു. "പിന്നെ ആർക്കും പുറത്തിറങ്ങി നടക്കണ്ടായോ? ". ഈ സമയം നാട്ടിലെ  റേഡിയോയായ സണ്ണിക്കുട്ടൻ കടയിലേക്ക് കയറി വന്നു. അവൻ പുതിയ വാർത്ത കിട്ടിയതിന്റെ സന്തോഷത്തിലാണ്. അവൻ പറഞ്ഞു: "ചൈന പുതിയതൊന്ന് പടച്ചു വിട്ടിട്ടുണ്ടത്രേ".  "എന്തോന്ന്? "രോഗം" . "എന്ത് രോഗം"?  "ഹാൻഡ വൈറസ്". പെട്ടെന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു . പോലീസ് ജീപ്പായിരുന്നു. ജീപ്പ് നിർത്തി ഒരു പോലീസുകാരൻ വണ്ടിയിൽ നിന്നിറങ്ങി കടയിലേക്ക് കയറി പറഞ്ഞു "എല്ലാത്തിനെയും പിടിച്ച് അകത്താക്കണ്ടെങ്കിൽ  വേഗം വീട് പറ്റാൻ  നോക്ക്". എല്ലാവരും ഒരു പുച്ഛത്തോടെ മനസ്സില്ലാമനസ്സോടെ കുശുകുശുത്തുകൊണ്ട് കടയിൽ നിന്നും  ഇറങ്ങി നടന്നു. പോലീസുകാരൻ എല്ലാവരെയും ദേഷ്യത്തോടെ നോക്കി വണ്ടിയിലേക്ക് കയറി.  അങ്ങനെ ആരും പുറത്തിറങ്ങാതെ ഒരാഴ്ച കഴിഞ്ഞു. അങ്ങനെയിരിക്കെ സതീശൻ ഒരു വാർത്ത കേട്ടു, ഉടൻ തന്നെ സതീശൻ അത് സത്യനോട് ഫോണിൽ വിളിച്ചു പറഞ്ഞു. എടാ അന്നു കടയിൽ വന്ന് നമ്മളെ ഓടിച്ച ആ പോലീസുകാരനില്ലേ, അയാൾ കൊറോണ വന്നു മരിച്ചത്രേ". ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം മറുപടിയായി പതിഞ്ഞ ശബ്ദത്തിൽ സത്യൻ പറഞ്ഞു "എടാ, രണ്ട് ദിവസമായി വല്ലാത്ത പനിക്കോളും, ചുമയും കാരണം ആകെ അസ്വസ്ഥതയാരുന്നു, തീരെ വയ്യാതായപ്പോ നമ്മടെ ഫാമിലി ഡോക്ടറെ പോയിക്കണ്ടു, പരിശോധിച്ചപ്പോ എനിക്ക് കോവിഡ് 19 ന്റെ തുടക്കമാണോന്ന് ഡോക്ടർക്ക് ഒരു സംശയം, ടെസ്റ്റിനയച്ചിട്ടുണ്ട് നാളെയറിയാം, ഇപ്പോ നീയിത് ആരോടും പറയരുത് ". "ഇല്ലെടാ നിനക്കൊന്നും വരില്ല".  പിറ്റേ ദിവസം രണ്ടാളും ഉറക്കം എണീറ്റപ്പോൾ ആദ്യം കേട്ട വാർത്ത ശശിയുടെ മരണമാണ്. രണ്ടുപേർക്കും അന്ന് തന്റെ സുഹൃത്തിന്റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ആലോചിച്ചു കരയനെ കഴിയുമായിരുന്നുള്ളൂ. അപ്രതീക്ഷിതമായി അവർക്ക് അന്ന് രാത്രി ഒരു ന്യൂസ് കിട്ടി കൊറോണക്ക്  മരുന്ന് കണ്ടുപിടിച്ചത്രേ. ഡൽഹി മുതൽ കോവിഡ് 19 എന്ന മഹാമാരി തുടച്ചു  നീക്കി. മരുന്ന് സർക്കാർ സൗജന്യമായി കൊടുക്കുന്നുണ്ടത്രേ. താൻ സ്വർഗത്തിലാണോ എന്ന് അവർ സംശയിച്ചു അങ്ങനെ തുടച്ചു നീക്കപ്പെടാൻ പോകുന്ന കോവിഡ് 19 ഭാവിയുടെ ചരിത്ര പുസ്തകത്തിലെ ചരിത്രം മാത്രമാകട്ടെയെന്ന് അവൻ സമാശ്വസിച്ചു. തന്റെ സുഹൃത്ത ശശിയുടെ സ്മരണകളോടെ...............

ആകാശ് ബിജു
8എ ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ