എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ഒരു തക്കാളിയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തക്കാളിയുടെ ആത്മകഥ


കൂട്ടുകാരേ ഞാനാണു തക്കാളി. ഞാനുണ്ടായതെങ്ങനെയെന്നറിയാമോ ? ഒരു ദിവസം ചിന്നുവിന്റെ അച്ചൻ കടയിൽ നിന്ന് തക്കാളി വാങ്ങി.അതിൽ എന്റെ അമ്മയും ഉണ്ടായിരുന്നു. ചുവന്നു പഴുത്ത എന്റെ അമ്മയെ കണ്ടപ്പോൾ ചിന്നുവിന്റെ കൊച്ചനുജന് തിന്നണമെന്നു തോന്നി. കുറച്ച് തിന്നതിനു ശേഷം അവൻ വലിച്ചെറിഞ്ഞു. ആവശ്യത്തിനുള്ള വെള്ളവും വെളിച്ചവും കിട്ടിയപ്പോൾ ഉള്ളിലുള്ള വിത്തുകൾ മുളച്ചു.അങ്ങനെ ഞാനുണ്ടായി. എനിക്കു ചിന്നുവാണ് വെള്ളവും വളവും തന്നത്.അങ്ങനെ ഞാൻ ആരോഗ്യത്തോടെ വളർന്നു. ഇപ്പോൾ നിറയെ പൂക്കളും കായ്കളും ഉണ്ട്. കുറച്ച് ദിവസം കഴിഞ്ഞാൽ മൂത്തുപഴുത്ത എന്റെ കായ്കൾ പറിച്ചു ചിന്നുവിന്റെ അമ്മ കറിവയ്ക്കും

ബിബിതാ രാജ്
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ