ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/കാലവും കോലവും
കാലവും കോലവും
'പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയില്ലാതെമനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. പ്രകൃതി നമുക്ക് എല്ലാം തരുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് പ്രകൃതി കാരണമാകുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമയും, അത്യാവശ്യവുമാകുന്നു. '--എല്ലാ ജൂൺ അഞ്ചാം തീയതിയും നാം കേൾക്കുന്ന വാക്കുകളാണിവ. ഈ വാക്കുകൾ എത്രത്തോളം സത്യസന്ധമാണെന്ന് നാം ചിന്തിക്കണം. ജൂൺ അഞ്ചിന് നട്ട വൃക്ഷതൈകൾ പിറ്റേന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിക്കിടക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു? ചിന്തിക്കണം. പരിസ്ഥിതിസംരക്ഷണം വാക്കുകളിലും, പുറംമോടികളിലും മാത്രമായി ഒതുങ്ങിപ്പോവുന്നു.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |