പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/സാമൂഹിക അകലം പാലിക്കൂ.. ആരോഗ്യം സംരക്ഷിക്കൂ.
സാമൂഹിക അകലം പാലിക്കൂ.. ആരോഗ്യം സംരക്ഷിക്കൂ..
ഈ മധ്യവേനലവധിക്കാലം നമ്മളെല്ലാവരും കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് കളിച്ചുനടക്കേണ്ട സമയം. ഈ സമയത്ത് അവിചാരിതമായി കടന്നുവന്ന കൊറോണ എന്ന വൈറസ് നമ്മളെയാകെ മാനസികായി തളർത്തിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി നാമെല്ലാവരും ചില നിയന്ത്രണങ്ങൾക്ക് വിധേയരാകണം. കൈകോർത്ത് പിടിച്ചും തോളിൽ കൈയിട്ടും നടന്ന കൂട്ടുകാരോട് സ്‌നേഹത്തിന്റെ ഭാഷയിൽ കുറച്ച് അകലം പാലിക്കാൻ ആവശ്യപ്പെടാം. കഴിവതും പൊതു സ്ഥലത്ത് ഇറങ്ങാതിരിക്കുക, കൂട്ടുകൂടി യാത്ര ചെയ്യാതിരിക്കുക, ശുചിത്വബോധം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക. നമ്മുടെ ആരോഗ്യമാണ് ലോകത്തിന്റെ ആരോഗ്യം. ഈ ലോകത്തെ ഒന്നടങ്കം ബാധിച്ച വൈറസ് ഇല്ലാതായി നല്ലൊരു സുപ്രഭാതം കണികാണാൻ നമുക്ക് ഇടവരുത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ