മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ
അകറ്റി നിർത്താം രോഗങ്ങളെ
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞത് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ആണ്. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നോക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനു വേണ്ടി രോഗപ്രതിരോധ ശേഷി നേടുകയാണ് വേണ്ടത്. അതിന് ജീവിതത്തിൽ സമീകൃത ആഹാരം ശീലം ആകേണ്ടതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം സ്വാഭാവികമായ രോഗപ്രതിരോധശേഷി നേടുകയാണ് വേണ്ടത്.
രോഗങ്ങൾ പല കാരണങ്ങളാൽ ഉണ്ടാകാറുണ്ട്. അവയിൽ മുഖ്യം ശുചിത്വമില്ലായ്മ യാണ് പിന്നെ മദ്യം, മയക്കുമരുന്ന്, പുകയില, തുടങ്ങിയവയുടെ അനാവശ്യ ഉപയോഗം. ഇതിൽ നിന്നും ഒക്കെയുള്ള പരിഹാര മാർഗങ്ങളാണ് ശുചിത്വം, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ആരോഗ്യകരമായ ഭക്ഷണശീലം, മതിയായ വ്യായാമം, മാനസിക സംഘർഷം ലഘൂകരിക്കാൻ ഉള്ള ഉപാധികൾ. രോഗകാരി യുടെ ആതിഥേയ ജീവി തന്നെ മനുഷ്യനാണ്. അതുകൊണ്ടുതന്നെ നാം മനുഷ്യരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ