സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലത്ത്.

കൊറോണാ കാലമായതിനാൽ അമ്മ ഞങ്ങളെ വീടിനു പുറത്തിറങ്ങാൻ പോലും സമ്മതിക്കുന്നില്ല. ഞാനും എന്റെ അനിയത്തി മീനവും കൂടി രാവിലെ മുതൽ ടിവിയും മൊബൈൽ ഫോണുമായി കഴിയാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു ദിവസം മാത്രമാണ് ആയത്. "എന്റെ ദൈവമേ, ഇനിയും 18 ദിവസങ്ങൾ കൂടി ഉണ്ട് ലോക് ഡൗൺ തീരാൻ. നാളെ രാവിലെ അമ്മയ്ക്ക് ഓഫീസിൽ പോകണം.അമ്മ പോയിട്ട്, ഒന്നു പുറത്തിറങ്ങി കറങ്ങാം. രാവിലെ അമ്മയുടെ വണ്ടിയുടെ സൗണ്ട് കേട്ടാണ് ഞങ്ങൾ ഉണർന്നത്. ഞാനും മീനുവും കൂടെ അമ്മയ്ക്ക് ടാറ്റാ പറഞ്ഞു പതിയെ ടെറസിൽ കയറി. അവിടെ വീടിന്റെ കോണിലായി അടുത്ത വീട്ടിലെ സ്റ്റാർ ഫ്രൂട്ട് മരം. അതിൽ നിറയെ നല്ല മഞ്ഞ നിറത്തിൽ കായ്കൾ ഉണ്ടായിരുന്നു. "ആഹാ! ഇതു കൊള്ളാമല്ലോ, ഇങ്ങനെ ഒരു മരം ഇവിടെ ഉണ്ടായിരുന്നോ? " ഞാൻ ഇതുവരെ ശ്രദ്ധിച്ചു കൂടിയില്ല. ഞാനും അവളും കൂടി പതിയെ അതിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്നു മീനു "ചേച്ചി, നോക്ക് ആ മരത്തിൽ ഒരു തത്തമ്മ". ഞാൻ അവൾ കാണിച്ച് ഭാഗത്തേക്ക് നോക്കി. ഞാൻ കണ്ടു ഒന്നല്ല രണ്ടു തത്തമ്മയെ. ഞാനും മീനുവും സന്തോഷംകൊണ്ട് തുള്ളിച്ചാടി. നമ്മൾ ശബ്ദമുണ്ടാക്കാതെ മാറിയിരുന്ന് അവരെ നോക്കി, പെട്ടെന്നതാ മതിലിന്റെ പുറത്തുകൂടി ഒരാൾ പമ്മിപ്പമ്മി വരുന്നു. അയ്യോ അത് നമ്മുടെ കുക്കു പൂച്ച അല്ലേ! അവളുടെ ലക്ഷ്യം ആ തത്തകളെ ആണ്. ലോക് ടൗണിനു ശേഷം മീൻ ഇല്ലാത്തതിനാൽ നമ്മുടെ പൂച്ച പട്ടിണിയിലാണ്. അതുകൊണ്ടാണ് അവൾ തത്തയെ പിടിക്കാൻ വരുന്നത്. എന്തായിരുന്നാലും നമുക്ക് അപ്പോൾ ഇഷ്ടം തത്തമ്മ യോട് ആയിരുന്നു. ഞങ്ങൾ ബഹളം വച്ച് പൂച്ചയെ ഓടിച്ചുവിട്ടു. ബഹളത്തിൽ പൂച്ചയും പോയി തത്തമ്മയും പോയി. ശ്രീ ക്കുട്ടി ......... മീനൂ........ അമ്മുമ്മയുടെ ടെ വിളി കേൾക്കുന്നു. "എന്തോ....... ഞങ്ങൾ ഇതാ വരുന്നു അമ്മുമ്മാ". ഞങ്ങൾ പെട്ടെന്ന് ടെറസിൽ നിന്നും താഴെ ഇറങ്ങി. പല്ലുതേച്ച്, ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞിട്ട് അങ്ങനെ ഇരുന്നപ്പോൾ അതാ പുറത്തു നിന്നും ഒരു ശബ്ദം കൂ........ കൂ....... ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി പറമ്പിലെ പ്ലാവിൽ ഒരു പുള്ളിക്കുയിൽ. ഞങ്ങൾ ചാടി പുറത്തേക്കിറങ്ങി. അപ്പോൾ വീണ്ടും കൂ...... കൂ......... പുള്ളിക്കുയിൽ ഞങ്ങളെ കണ്ടു, അവൾക്കും ഉത്സാഹമായി അവൾ ഞങ്ങളെ നോക്കി കൂ...... കൂ...... ഞങ്ങളും വിട്ടില്ല കൂ........ കൂ...... പുള്ളിക്കുയിൽ തോറ്റു തുന്നം പാടി പറന്നു പോയി.

ഇനി എന്ത് ചെയ്യും എന്ന് ബോറടിച്ചിരിക്കുന്ന നേരത്ത് അതാ ഒരു ചിത്രശലഭം.
അത് എങ്ങോട്ടാണ് പോകുന്നത്. "ആഹാ!നോക്കെടി നമ്മുടെ എട്ടുമണി ചെടിയിൽ നിറയെ പൂക്കൾ". "1 ,2, 3,..........41 പൂക്കൾ. "കൊള്ളാമല്ലോ ചേച്ചി നമ്മുടെ മാങ്ങാനാറി ചെടിയിലും മഞ്ഞ ഓറഞ്ച് നിറങ്ങളിലുള്ള പൂക്കൾ" മീനു . "എന്തു ഭംഗിയാണ്! അല്ലേ !ചേച്ചി !നമ്മുടെ പൂക്കളെ കാണാൻ. "ശരിയാ ഇതിനെല്ലാം നല്ല ഭംഗിയാണ് "ഞാനും സമ്മതിച്ചു.

"മീനു.... നീ ഇങ്ങു വാ... ഞാനൊരു സൂത്രം കാണിക്കാം". അവൾ ഓടി എന്റെ അടുത്തു വന്നു. ഞാൻ അവളെയും കൂട്ടി നമ്മുടെ കിണറിന്റെ അരികിലുള്ള ശിവ മുല്ല മരത്തിന്റെ ചുവട്ടിൽ പോയി നിന്നു. ആ മരം നിറയെ തലേന്ന് വിരിഞ്ഞ പൂക്കൾ ആണ്. ഞാൻ ആ മരത്തെ നല്ലപോലെ ഒന്നു കുലുക്കി "ഹായ് " "ഹായ്" മഴ പോലെ നിറയെ പൂക്കൾ കൊഴിഞ്ഞ് ഞങ്ങളുടെ തലയിൽ വീണു. മുടിയാകെ വെളുത്ത പൂക്കളുടെ ഇതളുകൾ എന്തു രസമാണ് ഇവയൊക്കെ. നമ്മുടെ പ്രകൃതി എത്ര മനോഹരമാണ്. ഇതെല്ലാം ആസ്വദിക്കാൻ ഒരു കൊറോണാ കാലം വേണ്ടിവന്നു. നമ്മുടെ ചുറ്റുപാടിനെയും പ്രകൃതിയേയും കണ്ടറിഞ്ഞു നിരീക്ഷിച്ചാൽ ഇനിയുള്ള പതിനെട്ട് ദിവസങ്ങളും വളരെ രസമുള്ളതായിരിക്കും. നമുക്ക് പ്രകൃതിയുമായി ഇണങ്ങി നമ്മുടെ വീട്ടിൽ തന്നെ കുടുംബസമേതം സന്തോഷത്തോടുകൂടി വ്യക്തിശുചിത്വം പാലിച്ച് ഇരുന്ന് കൊറോണയെ തോൽപ്പിച്ച് മുന്നേറാം.

ഹൃദിക ഹരീഷ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത