ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/നല്ല നാളേക്ക്.........

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്ക് .....

ലോക് ഡൗൺ വീടുകളിൽ തള്ളി നീക്കുന്ന മനുഷ്യർ ഒഴിവുസമയം വീടിനു ചുറ്റും പ്രകൃതിയെ മനസ്സിലാക്കാനും , കൃഷി പോലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങളിലേർപ്പെടാനും തുടങ്ങിയിരിക്കുന്നു. കാരണം, അതായിത്തീർന്നിരിക്കുന്നു അവരുടെ ലോകം അഥവാ " ആക്കിത്തീർത്തിരിക്കുന്നു. " എന്നത്തെയും പോലെ ഇന്നും മനുഷ്യർ പ്രകൃതിയെ ആശ്രയിക്കുന്നു. അന്ന് സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ നശിപ്പിച്ച് ആശ്രയിച്ചു. ഇന്നിതാ നശിപ്പിച്ചതിനെയൊക്കെ പുതുക്കിപ്പണിത് വിരസത അകറ്റാനും അതേ പ്രകൃതിയെ തന്നെ ആശ്രയിക്കുന്നു. "പുതുക്കിപ്പണിയലും ഒരു മികച്ച വിനോദമാണല്ലോ " ഈ നിമിഷം, പക്ഷേ എത്ര നാളത്തേക്ക്? ഈ നിമിഷവും കടന്നുപോകും. മനനം ചെയ്യുവാനുള്ള കഴിവിനാൽ അനുഗൃഹീതനായ മനുഷ്യൻ ഈ മഹാമാരിയേയും പൊരുതി ജയിക്കും . വിജയം അവന് സുശ്ചിതമാണ്. എന്നാൽ പിന്നീട്....? സാധാരണ ജീവിതത്തിലേക്കുള്ള മടക്കമോ? തകർന്ന് പോയ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലോ ? ഇതല്ലാതെ വേറൊന്നും ഇല്ലേ ?..ചിന്തിക്കാനുള്ള ശേഷിയെക്കാൾ വലിയൊരു നീചമായ ശേഷി മനുഷ്യനുണ്ട് അതാണ് മറക്കുവാനുള്ള ശേഷി ' മനപ്പൂർവ്വം' മറക്കുവാനുള്ള ശേഷി . ഇന്ന് വിശക്കുന്നവനെ തേടി അലയുന്നവർ, തന്റെ കൈ കടത്തലുകൾകൾ കുറഞ്ഞതു കൊണ്ടു മാത്രം മാനം തെളിഞ്ഞതും, വായു ശുദ്ധമായതും മനുഷ്യനൊഴികയുള്ള ജീവികൾ സ്വസ്തമായ ജീവിതം നയിക്കുന്നതുമായ മനോഹര സത്യങ്ങൾ മനസ്സിലാക്കുന്നവർ, നാളെ ലോക് ഡൗൺ കാലം അവസാനിക്കുമ്പോൾ വീണ്ടും ഇതെല്ലാം ' മനപ്പൂർവ്വം' മറന്നു കളഞ്ഞ് ഈ മനോഹരമായ സത്യങ്ങളെ അസത്യങ്ങൾ ആക്കിത്തീർക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടും , അങ്ങനെ അവരുടെ 'സാധാരണ' ജീവിതം ഈ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ അസാധാരണത്വം കൽപ്പിക്കുന്നു.ഈയൊരവസരത്തിൽ മനുഷ്യകുലത്തിനെയും ശാസ്ത്രലോകത്തിനെയും മുൾ മുനയിൽനിർത്തിയ 'വൈറസ്' ഭീകരൻ തന്നെയാണെന്ന കാര്യം രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം, ഭൂമി മനുഷ്യരുടേത് മാത്രമല്ലല്ലോ? പ്രകൃതിക്ക് അവൻ രക്ഷകനാണ്, മനുഷ്യനിൽ നിന്ന് ..... ഇന്ന് മനുഷ്യൻ വൈറസിനെതിരെ നേടുന്ന വിജയം താത്കാലികം മാത്രമാണ്. ഈ വിജയത്തെ സുസ്ഥിരമാക്കാൻ നമുക്കാവശ്യം മാറ്റമാണ്. നമ്മളിലുള്ള മാറ്റം. ഞാൻ എന്ന ചിന്ത ഉപേക്ഷിച്ച് നമ്മളെന്നുള്ള ചിന്ത. എന്റെ വിശപ്പിനെപ്പറ്റി ചിന്തിക്കുമ്പോൾ അന്യന്റെ വിശപ്പിനെപ്പറ്റിയുള്ള ചിന്ത, അനാവശ്യ സമ്പാദ്യം ഉപേക്ഷിച്ച് ആവശ്യത്തിന് സമ്പത്ത് എന്ന വിചാരത്തെ കാത്തുസൂക്ഷിച്ച് സമ്പദ് വ്യവസ്ഥയിൽ സന്തുലനം കൊണ്ടു വരൽ , ഇത്തിരി പ്പച്ചയല്ല ഒത്തിരി പച്ചയാണ് സമൂഹത്തിന് ആവശ്യം എന്ന തിരിച്ചറിവ് , രോഗത്തെ മറക്കുമ്പോൾ രോഗ പ്രതിരോധത്തെ ഉപേക്ഷിക്കാതിരിക്കൽ .....ഇതൊക്കെയാവണം നമ്മുടെ മാറ്റങ്ങൾ, നല്ല നാളേയ്ക്കായുള്ള മാറ്റങ്ങൾ.ഈ മാറ്റങ്ങൾ നിങ്ങൾക്ക് 'അസാധാരണമായി' തോന്നിയേക്കാം എന്നാൽ അവ സുന്ദരമാണ്.ഇന്ന് മനുഷ്യ ജീവിതം സുന്ദരമല്ലെങ്കിലും, ഭൂമി സുന്ദരമാണ്." നമ്മളില്ലാതെ തന്നെ", നമ്മൾ , മനുഷ്യർ ഉണ്ടെങ്കിലും ഭൂമിയുടെ സൗന്ദര്യം* കൂടുകയല്ലാതെ കുറയുകയില്ലെന്ന് തെളിയിക്കുവാനുള്ള അവസരം കൂടിയാണിത്. മാറ്റത്തിനായുള്ള ഈ അവസരം ഒരു പക്ഷേ ഇനി കിട്ടിയില്ലെന്നു വരാം ...........

"ഭൂമിതൻ സൗന്ദര്യം വർദ്ധിച്ചിടുന്നൊരാ.............നിർമ്മലമാം പച്ചപ്പുടവയാലല്ലയോ
മർത്ത്യാ.......................... കഠിനമാം കോൺക്രീറ്റ്‌ കമ്പിളികൾ
അവളെ മൃതപ്രായയാക്കിടുന്നു..............."

  • സൗന്ദര്യം എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെടരുത് എന്ന സദുദ്ദേശത്തോടെ

അജ്‍മിയ ഐ ആർ
9 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം