എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഒരുമിക്കാം...
ഒരുമിക്കാം...
ലക്ഷ്മി ക്ലാസ്സിൽ വന്നിട്ട് ഒരാഴ്ചയായി. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. റസിയ ടീച്ചർ ലക്ഷ്മിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കുറച്ച് കുട്ടികളും ഒപ്പമുണ്ട്. ലക്ഷിമിയുടെ വീട് നഗരത്തിന്റെ അവസാനഭാഗത്താണ്. രാജു പറഞ്ഞു "ടീച്ചർ അവിടെ മാലിന്യത്താലുള്ള വഴിലൂടെയാണ നമ്മൾ പോകുന്നത്. "മാലിന്യം നിറഞ്ഞ വണ്ടി അവരെ കടന്നുപോയി എല്ലാവരും മൂക്കുപൊത്തി. ലക്ഷിമിയുടെ വീടെത്തി. ടീച്ചറേയും കൂട്ടുകാരെയും കണ്ടപ്പോൾ ലക്ഷ്മി ഓടി വന്നു. "പനി കുറവുയുണ്ട് ടീച്ചർ ഞാൻ നാളെ സ്കൂളിൽ വരും. "ലക്ഷ്മി പറഞ്ഞു. റസിയ ടീച്ചർ ആ പരിസരമാകെ നിരിക്ഷികാൻ തുടങ്ങി. അവിടെ പ്ലാസ്റ്റിക് മാലിന്യം നടക്കുന്ന വഴിയിലും ഓടകളിലും കിടക്കുന്നു. ഓടകൾ തുറന്നിട്ട് അതിൽ നിന്നു കൊതുകും ഈച്ചയും പാറിപറക്കുന്നു് .അവർ അവിടെ കുറച്ചു നേരം ചെലവഴിച്ച ശേഷം അവർ വീടുകളിലേക്ക് മടങ്ങി. അടുത്ത ദിവസവും ലക്ഷ്മി ക്ലാസ്സിൽ വന്നില്ല . റസിയ ടീച്ചർ രാവിലെ ക്ലാസ്സിൽ വന്നയുടൻ ലക്ഷ്മിയെ അനേഷിച്ചു. എന്നിട്ട് ക്ലാസ്സിൽ നിന്നു ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ വന്നിട്ട് പറഞ്ഞു "ലക്ഷ്മി ആശുപത്രിയിലാണ് അവൾക്ക് ഡെങ്കിപ്പനിയാണ്. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമെല്ലോ നമ്മൾ കണ്ടതാണ്. മാലിന്യം നിറഞ്ഞ വഴികൾ, പ്ലാസ്റ്റിക് വലിച്ചെറിന്നിരിക്കുന്നു, ഓടകൾ തുറന്നിട്ടിരിക്കുന്നു ഇതിൽ നിന്നു കൊതുകും ഈച്ചയും പറക്കുന്നു. ലക്ഷ്മിക്ക് വേണ്ടി നമ്മൾ കുറച്ചു കാര്യങ്ങൾ ചെയ്യണം. നാടെങ്ങും മാലിന്യം കൂടി വരുകയാണ്. അവിടെയുള്ള ജനങ്ങളെ നമ്മൾ ഉണർത്തണം അതിനായി വിവിധ പരിപാടികൾ നമ്മൾ ചെയ്യണം ബോധവത്കരണം, പോസ്റ്റർ നിർമാണം, ലക്ഷ്മിയുടെ കഥ വച്ചു ഒരു നാടകം, പിന്നെ നമ്മുക്ക് അവിടത്തെ ജനങ്ങളേയും ഒപ്പം കൂട്ടി അവിടെ വൃത്തിയാക്കാം. നിങ്ങൾ ഇതിന് തയ്യാറാണോ കുട്ടികളെ? "റസിയ ടീച്ചർ പറഞ്ഞു നിർത്തിയതും കുട്ടികൾ കൈയടിച്ചു അതിനു ശേഷം കുട്ടികൾ ഒറ്റ സ്വരത്തോടെ പറഞ്ഞു ടീച്ചർ "ഞങ്ങൾ തയ്യാറാണ്".ആ കുട്ടികളും ടീച്ചറും കൂടി ആ പരിസരം വൃത്തിയാക്കി. ലക്ഷ്മി തുടർന്ന് സ്കൂളിൽ എല്ലാം ദിവസം വരാനും തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ