ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം സമ്പത്ത്

ഒരിടത്ത് ഒരിടത്ത് സാധാരണക്കാരായ ഒരു കുടുബം താമസിച്ചിരുന്നു. ആ കുടുബത്തിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് വൃത്തി തീരെ ഇല്ലായിരുന്നു. ആഹാരം കഴിക്കുമ്പോൾ കൈകൾ വൃത്തിയാക്കുകയോ കുളിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു. നാളുകൾ ഇങ്ങനെ കടന്ന് പോയി. തുടർന്ന് അച്ഛന് തീരെ വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഡോക്ടർ പരിശോധിച്ചു. രോഗകാരണം വൃത്തിയില്ലായ്മയാണെന്ന് ഡോക്ടർ കണ്ടെത്തി. തുടർന്ന് ദിവസം രണ്ട് നേരം കുളിക്കാനും ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകാനും ഡോക്ടർ നിർദ്ദേശിച്ചു. അത്യാവശ്യം വേണ്ട മരുന്നുകളും നൽകി. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച അച്ഛന് അസുഖങ്ങൾ മാറാൻ തുടങ്ങി. തുടർന്ന് ആരോഗ്യത്തിൻെറ അടിസ്ഥാനം വൃത്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അഭിനവ്.എ.ആർ
2-C ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ