സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ നന്മ മണക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ മണക്കുന്ന ലോകം

ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും എവിടേയും മനുഷ്യരുടെ വിങ്ങലും നെടുവീർപ്പുകളും മാത്രം.എത്ര പെട്ടന്നാണ് കൊറോണ എന്ന മഹാവ്യാധി പടർന്നുപിടിച്ചത്. ഓരോ ദിവസവും എത്രയെത്ര ജീവനാണ് ഈ ഭൂമുഖത്തുനിന്ന് മറയുന്നത്. ഈ വൈറസിനെ ചെറുക്കാൻ വാക്സിനേഷൻ കണ്ടുപിടിക്കാത്തതിനാൽ ഇതു വരാതെനോക്കുക എന്നതുമാത്രമാണ് രക്ഷപെടാനുളള മാർഗ്ഗം എന്ന രീതിയിൽനമുക്ക് െയ്യാൻ കഴിയുന്നത്. ചൈന,അമേരിക്ക,ഇറ്റലി,ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ദിനംപ്രതി മരണനിരക്ക് കൂടിയിലുളളവർക്കും മതിയായ ഐസൊലേൻ മുറിയോ ഭക്ഷണമോ വെന്റിലേറ്ററോ ഇല്ലാത്ത അവസ്ഥ നമുക്കെല്ലാം വളരെ വിഷമം നല്കുന്നതുതന്നെ. ഈ അവസരത്തിൽ അവരുടെ ജീവനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുക മാത്രമാണ് . നമ്മുടെ ഈ കൊച്ചുകേരളത്തിലും കൊറോണ വൈറസ് വളരെയധികം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയുണ്ടായി. പുറം രാജ്യങ്ങളിൽ നിന്നു വന്നവരിലാണ് രോഗബാധ അധികവും ഉണ്ടായത്. അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും രോഗം പകരുകയുണ്ടായി.ഈ ശോചനീയാവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി തുടക്കത്തിൽതന്നെ ഇതിനെ തടയാനുളള പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തിയതിനെ തുടർന്ന് കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായില്ല.ലോക് ഡൗൺ ചെയ്തതുമൂലം ആളുകൾ നിരത്തിൽ ഇറങ്ങാതിരിക്കുകയും അകലം പാലിക്കുകയും ചെയ്തു.അതുകൊണ്ടാണ് കുടുതൽ ആളുകളിലേയ്ക്ക് ഇത് പടരാത്തത്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലുമായി ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഇപ്പോൾ തന്നെമരിച്ചു കഴിഞ്ഞു.രോഗം ബാധിച്ചവർ അതിലേറെയുമാണ്. ലോക്ക് ഡൗൺ നാളുകളെ വിരസതയോടെ നോക്കികാണാതെ കുട്ടികളായ നമ്മൾ പലതരത്തിലുളള പ്രവർത്തനങ്ങളിൽ ഏർപ്പെടണം. സമഗ്രയിൽ നമുക്കായി നല്കിയിരിക്കുന്ന അവധിക്കാല സന്തോഷങ്ങൾ എന്ന പ്രവർത്തനം അറിവും ആനന്ദവും പ്രദാനം ചെയ്യുന്നതാണ്. കൂടാതെ പച്ചക്കറിത്തോട്ടം ഉണ്ടാക്കി വിഷവിമുക്തമായ പച്ചക്കറികൾ നമുക്ക് കഴിക്കാവുന്നതാണ്. വ്യായാമങ്ങൾ കഴിവതും വീട്ടിൽ തന്നെ ചെയ്യുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. മിതമായ ഭക്ഷണം ശീലമാക്കുക.പനി,തുമ്മൽ, ചുമ,ജലദോഷം എന്നിവ ഉളളപ്പോൾ ഡോക്ടറെ കാണുക. നമുക്കുവേണ്ടി ജീവൻ പണയംവെച്ച് രാവന്തിയോളം മരത്തെ മുഖാമുഖം കാണ്ടിട്ടും അപരരുടെ ജീവൻ രക്ഷിക്കാൻവേണ്ടി പോരാടുന്ന നേഴ്സുമാരെയും ഡോക്ടേഴ്സിനേയും ആരോഗ്യപ്രവർത്തകരേയും എത്ര പ്രശംസിച്ചാലും മതിയാവില്ല. കഴിവതും രോഗമുളളവരിൽനിന്ന് ഒഴിഞ്ഞു നില്ക്കുമ്പോഴും ഒരു പൗരനെന്ന നിലയിൽ നമ്മുടെ ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ അതിന്റെ നന്മ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് സഹകരിക്കാം. അപ്പോൾ നാമും നന്മ മണക്കുന്ന ഒരു കണ്ണിയാകും.

ദേവിക വിജി
8 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം