വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം/പ്രകൃതിയുടെ തേങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ തേങ്ങൾ

പണ്ട് പു൪വിക൪ പറ‍ഞ്ഞുകേട്ടിട്ടുണ്ട്.ഒരു മരം വെട്ടിയാൽ അതിനു പകരം രണ്ട് മരം എങ്കിലും നടണമെന്ന്.എന്നാൽ വള൪ന്നു വരുന്ന തലമുറ അതൊന്നും അനുസരിക്കാതെ മരങ്ങൾ വെട്ടിയും വനങ്ങൾ നശിപ്പിച്ചും കുന്നുകൾ ഇടിച്ചും പലവിധത്തിൽ പ്രകൃതിയെ നോവിക്കുന്നു.ഇവയെല്ലാം നി൪ത്തിവയ്ക്കാ൯ പ്രകൃതി മനുഷ്യന് ഒരുപാട് അവസരങ്ങൾ നൽകി.അതിൽ എനിക്ക് അറിവുളളതും ഈയിടക്ക് നടന്നതുമായ കുറച്ചു സ്ംഭവങ്ങൾ ‍ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.
                          മനുഷ്യരെ ബോധവാൻമാരാക്കാൻ പ്രകൃതി പലവട്ടം ശ്രമിച്ചു.മനുഷ്യരുടെ തിരക്കുകൾ മാറ്റിവച്ച് പ്രകൃതിയെ ഒന്നു മനസിനാകട്ടെ എന്ന് കരുതി ആദ്യം ഓഖി ചുഴലിക്കാറ്റിനെ അയച്ചുനോക്കി.മനുഷ്യൻ അതിനെ അവഗണിച്ച് മുന്നോട്ട് പോയി. അതിനുശേഷം രണ്ട് പ്രളയം ഒന്നിന് പുറകെ ഒന്നായി അയച്ചു നോക്കി.ഒരൽപം പാടുപെട്ടുവെങ്കിലും
മനുഷ്യൻ അതിനെ നേരിട്ടു.അതിനു പുറകെ നിപ്പ എന്ന മാരക രോഗം കൊണ്ട് മനുഷ്യനെ നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും മനുഷ്യൻ അതിനെ നേരിട്ടു.അതിനുപുറകെ നിപ്പ എന്നമാരക രോഗം കൊണ്ട് മനുഷ്യനെ നിയന്ത്രിക്കാൻ ശ്രമിച്ചു.ഇതിലൊന്നും മനുഷ്യ൪ അടങ്ങുന്നില്ല എന്ന് കണ്ട് പ്രകൃതി കോവിഡ് എന്ന മഹാമാരിയെ അയച്ചു. ഇത് ഉടലെടുത്തത് ചൈനയിലെ വുഹാൻ എന്ന വലിയ ഒരു പട്ടണത്തിൽ നിന്നാണ്. ഈ വൈറസ് ചൈനയെ കീഴടക്കിഅതിനൊപ്പം ഭൂമിയിലെ ഓരോ രാജ്യങ്ങളായി കാലാവസ്ഥ വ്യത്യാസം പോലും ഇല്ലാതെയാണ് കോവിഡ് കീഴടക്കിയത്.ഇപ്പോൾഒരു അറുപത് ദിവസങ്ങളായി മനുഷ്യ൪ നെട്ടോട്ടം നി൪ത്തി വച്ച് വീട്ടിലിരിപ്പായി.ഇന്ന് വായുമലിനീകരണം ,ജല മലിനീകരണം, വനനശീകരണം ഇവ ഇല്ല.എന്നാലും മനുഷ്യൻ ജീവിക്കുന്നില്ലേ? മനുഷ്യന് രണ്ട് രീതിയിൽ ജീവിക്കീം.പ്രകൃതിയെ നോവിച്ച്,പ്രകൃതിയെ സ്നേഹിച്ച്.പ്രകൃതിയെ സ്നേഹിച്ച് ജീവിച്ചാൽ നാം ജീവിക്കും.പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി എന്ന സുഗതകുമാരിയുടെ വാക്ക്യങ്ങൾഅന്വ൪ത്ഥമാക്കികൊണ്ട് പ്രകൃതി മാതാവിനെ നമുക്ക് സ്നേഹിക്കാം

അക്വീന ഡി ഡൊമിനിക്
4B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം