ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

അപ്പുവിന് സ്കൂളടച്ചു.എല്ലാ വർഷത്തേക്കാളും നേരത്തേ.കളിച്ചുമറിയമണം എന്ന ചിന്തയിലാണവൻ വീട്ടിലെത്തിയത്.‍‍ടി.വി.യിൽ മുഴുവൻ കൊറോണവാർത്തകൾ.അപ്പു വേഗം വേഷം മാറി.കളിക്കാൻ കുട്ടുകാരെല്ലാം എത്തിക്കാണും .അവൻ ചിന്തിച്ചു."അപ്പൂ,നീ എവിടെ പോകുന്നു?” അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുചോദിച്ചു."കളിക്കാൻ” അപ്പു പറ‍‍‍‍ഞ്ഞു.അമ്മ പിന്നീട് പറഞ്ഞതൊന്നും അപ്പു കേട്ടില്ല.അവൻ കളിസ്ഥലത്തേക്ക് ഓടി.കളിച്ചുതളർന്ന് വീട്ടിലെത്തിയപ്പോൾ പോലീസുകാരനായ അച്ഛൻ ജോലി കഴി‍‍‍‍‍ഞ്ഞ് വീട്ടിലെത്തിയിരുന്നു."അപ്പൂ, സോപ്പിട്ട് കൈ നന്നായി കഴുകി വരൂ”.അച്ഛൻ പറ‍ഞ്ഞു.അവൻ അനുസരിച്ചു.അച്ഛനവനെ അടുത്തിരുത്തി ലോകത്തെ പലപല രാജ്യങ്ങളിൽ കോവിഡ് മൂലം മരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ മൊബൈലിൽ കാണിച്ചുകൊടുത്തു.എല്ലാം കണ്ടുകഴിഞ്ഞ് അപ്പു തല കുനിച്ച് അവന്റെ മുറിയിലേക്ക് പോയി.അച്ഛനുംഅമ്മയും മുഖത്തോടുമുഖം നോക്കി.അപ്പു തിരിച്ചുവന്നത് പഴയ കാരംബോർഡും ചെസ്ബോർഡും പൊടി തട്ടിയെടുത്തുകൊണ്ടായിരുന്നു."ഇനി ഞാനെങ്ങും പോകുന്നില്ല.ഇവിടെയിരുന്ന് അച്ഛനോടും അമ്മയോടുമൊപ്പം കളിച്ചീടാം”.അച്ഛനും അമ്മയും ചിരിച്ചു.ഒപ്പം അപ്പുവും .അതുകണ്ട് കൊറോണ നാണിച്ചുകാണും തീർച്ച!

സോന
5 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ