എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു. അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല . പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു. അങ്ങനെ ആ രോഗം പടർന്നു പിടിച്ചു. ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19. ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു. ആളുകൾക്ക് രോഗികളെ കാണാനോ പുറത്തേക്ക് ഇറങ്ങാനോ കഴിഞ്ഞില്ല. അത്രയും മാരകമായ രോഗമായിരുന്നു. കണ്ടുപിടിത്തങ്ങളിൽ മുൻപന്തിയിലായിരുന്ന ചൈനക്ക് പോലും അതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ലോകമാകെ പടർന്നുപിടിച്ചു ആ രോഗം. ചൈനയിൽ നിന്നും കുറച്ചു വിദ്യാർത്ഥികൾ ഈ രോഗം പിടിപെട്ട് കേരളത്തിലേക്ക് വന്നു. പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ഈ രോഗത്തിൻെ പ്രാധാന്യം മനസിലാക്കി. അവർക്ക് ആവശ്യമായ പരിചരണം നൽകി. അങ്ങനെ അവർ രോഗമുക്തരായി സുഖം പ്രാപിച്ചു. ചൈനയിൽ നിന്ന് ഇറ്റലി, ഫ്രാൻസ്, യു എസ് എ, എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നുപന്തലിച്ചു. ഈ രോഗം ഒരു മഹാമാരിയായി തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനൊരു അവസാനമില്ലേ .....ഇപ്പോൾ രാജ്യമാകെ ലോക്ക് ഡൗൺ ആണ്. കനത്ത സുരക്ഷയുമായി ലോകം മുഴുവന്നും മുന്നോട്ട് പോകുന്നു. കൊറോണ വൈറസ് എന്ന കൊടും വൈറസിനെ തുരത്തി ലോകത്തെ രക്ഷിക്കാൻ.


ഫാത്തിമ ഹിബ
6 A സർവോദയം ആര്യംപാടം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം