എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വൃത്തിയില്ലാത്ത നാട്

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയില്ലാത്ത നാട്

കുറെ ആളുകളുള്ള ഒരു ഗ്രാമത്തിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.അവിടത്തെ താമസക്കാരായിരുന്നു ചുണ്ടനെലിയും മണിയനീച്ചയും കടിയൻ കൊതുകും.ആ നാട്ടുകാരുടെ ഭക്ഷണത്തിലൂടെ രോഗം പരത്തിയും അവരുടെ രക്തം ഊറ്റികുടിച്ചും അവർ അവിടെ സുഭിക്ഷമായ് തന്നെ കഴിഞ്ഞു കൂടി.അങ്ങനെ ഒരിക്കൽ ആ നാട്ടിലൊരു പകർച്ചവ്യാധി പിടിപെട്ടു.
അതിനെ കുറിച്ച് അന്വേഷിക്കാൻ അടുത്ത ഗ്രാത്തിൽ നിന്നും കുറേ ഉദ്യോഗസ്ഥർ അവിടേക്ക് വന്നു.അപ്പോഴാണ് ചപ്പുചവറുകൾ കൂട്ടിയിട്ട ആ മലിനമായ സ്ഥലം അവർ ശ്രദ്ധിച്ചത്.അവർ അപ്പോൾ തന്നെ നാട്ടുകാരെ വിളിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.ഈ വൃത്തിഹീനമായ പരിസരമാണ് ഇവിടെ രോഗങ്ങൾ പടരാനും പകർച്ചവ്യാധികൾ പെറ്റുപെരുകാനും കാരണമാവുന്നത്.ആദ്യം നാട്ടുകാർ കാര്യമാക്കിയില്ലെങ്കിലും പിന്നീട് കുറച്ച് വിദ്യാർത്ഥികൾ ആ വൃത്തിഹീനമായ പരിസരങ്ങൾ നന്നാക്കുവാൻ തുടങ്ങി.അതു കണ്ടപ്പോൾ മറ്റുള്ളവരും അവരുടെ കൂടെ കൂടി.അതോടെ മണിയനീച്ചയും കൂട്ടുകാരും നാണിച്ചു സ്ഥലം വിട്ടു.അതോടെ ആ നാട്ടിലെ അസുഖങ്ങളെല്ലാം മാറുകയും ചെയ്തു.

അംജദ്
4.എ എ.എം.എൽ.പി.എസ്. ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ