പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് എന്ന മഹാമാരി


 കൊറോണ വൈറസ് ഡിസീസ് 2019 (Corona Virus Disease 2019) അഥവാ കോവിഡ് -19(Covid-19) എന്ന മഹാമാരിയെ ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം (2019 December 31) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീയെക്കാൾ വേഗതയിൽ പടരുകയും ചെയ്ത ഈ വൈറസിന് 2020 March11-നാണ് WHO (World Health Organisation) മഹാമാരിയായി പ്രഖ്യാപിച്ചത്.
ചൈനയിൽ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് (Wuhan) ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം. ആദ്യഘട്ടത്തിൽ നോവൽ കൊറോണ വൈറസ് (Novel corona virus) എന്ന് അറിയപ്പെട്ടിരുന്ന ഈ വൈറസിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കോവിഡ് 19 എന്ന പേര് നൽകിയത്. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ വഴിയാണ് മറ്റൊരാൾക്ക്‌ രോഗം ബാധിക്കുന്നത്.നിമിഷനേരം കൊണ്ടുതന്നെ ഒരാൾക്കു മറ്റൊരാളിൽ നിന്ന് രോഗം പകരാം. മരുന്നോ പ്രധിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക എന്നല്ലാതെ മറ്റു മാർഗം ഇല്ല. അതുകൊണ്ടുതന്നെ രോഗലക്ഷണം ഉള്ളവരും മറ്റു രാജ്യങ്ങളിൽ പോയി വരുന്നവരും എല്ലാം 14 ദിവസം വീടിനുള്ളിൽ ഒറ്റപ്പെട്ടു കഴിയണം അഥവാ ക്വാറന്റൈനിൽ (Quarantine) കഴിയണം.14 ദിവസം എന്നത് 21 ദിവസമായും പിന്നെ 28 ദിവസമായും മാറ്റി.
സാധാരണയുള്ള പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നിവയൊക്കെയാണ് കോവിഡ് 19-ന്റെ രോഗലക്ഷണങ്ങൾ. പ്രതിരോധം തന്നെയാണ് അതിജീവനം. മറ്റു മരുന്നുകളൊന്നും വൈറസിനെതിരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കുകയാണ് വേണ്ടത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യുവോ തൂവാലയോ ഉപയോഗിക്കുക. ഉപയോഗിച്ച ടിഷ്യു അടച്ചിട്ട ബിന്നിൽ നിക്ഷേപിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മറ്റുള്ളവരുമായും പുറംലോകവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കുക. ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക. ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്ശനമായി നമ്മൾ പാലിക്കണം.
               തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് 2020 January 30-ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയും കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. ഇന്ത്യയിൽ കേരളത്തിൽ ആയിരുന്നു ആദ്യ വൈറസ് ബാധ. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിതീകരിച്ചത്.
           തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് 19 റിപ്പോർട്ട് ചെയ്തു. കേരളത്തിലെ മറ്റു ജില്ലകളിലും വൈറസ് പടർന്നു. ചൈന, ഇറ്റലി, ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് വൈറസ് പകർന്നതെന്നാണ് കണ്ടെത്തലുകൾ. March12-ന് കർണാടകയിൽ ഇന്ത്യയിലെ ആദ്യ കോവിഡ് മരണം സ്ഥിതീകരിച്ചു. തുടർന്ന് March 28-ന് എറണാകുളത്തു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണവും സ്ഥിതീകരിച്ചു.
        ആദ്യഘട്ടത്തിൽ ഇന്ത്യയിൽ കേരളത്തിലായിരുന്നു വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുതൽ. എന്നാൽ ഇന്ന് മറ്റു പല രാജ്യങ്ങളെക്കാൾ മുന്നിലാണ് പ്രതിരോധത്തിന്റെ കാര്യത്തിൽ നമ്മുടെ കേരളം. മറ്റു രാജ്യക്കാരെയും നമ്മുടെ ആരോഗ്യപ്രവർത്തകർ രോഗമുക്തരാക്കി. കോവിഡ് ബദ്ധമായവരുടെ നിരക്കിൽ കേരളം ലോക ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ഇന്ന് നമ്മുടെ പല ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് ഈ പ്രസ്ഥാനത്തിൽ തൊഴിൽ ചെയ്‌യുന്ന ഒരുപാട് പേരുണ്ട് നമ്മുടെ കേരളത്തിൽ. കോവിഡിനെ പിടിച്ചു കെട്ടാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അതിർത്തികളും March21-ന് അടച്ചുപൂട്ടാൻ  സർക്കാർ തീരുമാനിച്ചു. March 24-ന് അർധരാത്രി മുതൽ ലോക്ഡൗൺ ആചരിക്കാൻ തുടങ്ങി. അങ്ങനെ രാജ്യം മുഴുവൻ ലോക്ഡൗണിൽ ആയി.
        ഇപ്പോൾ തന്നെ 280-ലേറെ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 78% കോവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലുങ്കാന,കേരളം, രാജസ്ഥാൻ, ആധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നീ 8 സംസ്ഥാനങ്ങളിൽ നിന്നാണ്.
        എന്നാൽ സർക്കാരിന്റെ ചിട്ടയായ പ്രവർത്തനവും, പൊതുജന പങ്കാളിത്തവും, തദ്ദേശഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, എന്നിവയുടെ ഏകോപനവും, സന്നദ്ധ പ്രവർത്തകരുടെ സജീവമായ ഇടപെടലും, സുസജ്ജമായ നിരീക്ഷണ -ചികിത്സ സംവിധാനവും രോഗനിയന്ത്രണത്തിന് സഹായകരമായിട്ടുണ്ട്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവരെ നിരീക്ഷിക്കുന്നതിനും ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനും നമ്മുടെ ആരോഗ്യ വകുപ്പും സർക്കാരും മുൻകൈ എടുത്തിട്ടുണ്ട്.
      രാജ്യത്തെ ലോക്ഡൗണിനെ തുടർന്ന് പ്രവാസികളും കർഷകരും മറ്റു ജീവനക്കാരും വലിയ ആശങ്കയിലാണ്. റോഡും കടലും ആകാശവും അങ്ങനെ എല്ലാ മാര്ഗങ്ങളും നിലച്ചതോടെ പ്രവാസികളും അയൽ രാജ്യങ്ങളും ഭീതിയിലായി. കൊറോണ കാരണം ലോകം മുഴുവൻ വിലക്കുകൾ പ്രാബല്യത്തിലായതോടെ വൻ നഗരങ്ങളിലെ മലിനീകരണത്തോത് 25% വരെ കുറഞ്ഞു. കോവിഡ് പ്രതിരോധത്തിന് മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ജനങ്ങൾ ലോക്ഡൗണുമായി സഹകരിച്ചേ പറ്റൂ... എന്നാൽ ചിലർ ലോക്ഡൗ ണ് വകവെയ്ക്കാതെ പുറത്തിറങ്ങുന്നുണ്ട്. അങ്ങനെയുള്ള ആൾക്കാരെ നമ്മുടെ പോലീസ്കാർ രാവും പകലും കാത്തിരുന്നു കണ്ടെത്തുന്നുണ്ട്. അവർക്ക് എത്താൻ കഴിയാത്ത ഇടങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ നിരീക്ഷിച്ചു പിടികൂടുന്നുണ്ട്. ക്വാറന്റീനിൽ കഴിയുന്നവർക്ക് വേണ്ട സഹായങ്ങളും നമ്മുടെ പോലീസുകാർ ചെയ്ത് കൊടുക്കുന്നുണ്ട്.
        ഇന്ന് ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു. അതുകൊണ്ട്തന്നെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരുന്നു നമുക്ക് മരണസംഖ്യ കുറയ്ക്കാം. രോഗലക്ഷണം ഉള്ളവർ അത് മറച്ചുവെയ്ക്കാതെ ഉടൻ തന്നെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം.
     പ്രളയം വന്നപ്പോൾ ഒരു കുലുക്കവുമില്ലാതെ അതിജീവിച്ച നമ്മൾ ഒറ്റകെട്ടായി "കൊറോണ വൈറസ് എന്ന മഹാമാരി"യെയും തുരത്തണം.......
 

ചാരുനന്ദ ഡി കെ എസ്
8 I പി.ആർ. എം.കൊളവല്ലൂർ എച്ച് .എച്ച്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം