ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/മനുകണ്ട സ്വപ്നം
മനുകണ്ട സ്വപ്നം ഒരിടത്ത് മനുവെന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മഹാമടിയൻ ആയിരുന്നു. ഒരു ജോലിയും ചെയ്യില്ല. ശരീരം വൃത്തിയുമാക്കിയിരുന്നില്ല. അവന് ഒരു ചെറിയ നായ്ക്കുട്ടി ഉണ്ടായിരുന്നു. അവൻ തന്റെ നായ്ക്കുട്ടിയോടൊപ്പം എപ്പോഴും കളിക്കും. എന്നിട്ട് അവൻ കൈ കഴുകാതെ ആഹാരം കഴിക്കും. അവന് എന്നും അസുഖമാണ്. എന്നിട്ടും അവൻ വൃത്തിയായി നടന്നിരുന്നില്ല. ഒരിക്കൽ അവൻ നായ് കുട്ടിയോടൊപ്പം കളിച്ച് ക്ഷീണിച്ച് ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവൻ ഒരു സ്വപ്നം കണ്ടു. അവന്റെ മുടി നീണ്ടു വളർന്നിരുന്നു. നഖങ്ങൾ കൂർത്തിരുന്നു. വസ്ത്രങ്ങൾ മുഷിഞ്ഞിരുന്നു. അവന്റെ ഭക്ഷണം നായ്ക്കുട്ടിക്കും പങ്ക് വച്ച് അവർ കഴിച്ചു. അന്ന് രാത്രി അവന് വയറുവേദനയും ,പനിയും പിടിപ്പെട്ടു. ആശുപത്രിയിൽ പല ഡോക്ടർമാരും പരിശോധിച്ചു. ആരുടെയും പരിശ്രമം ഫലിച്ചില്ല. അവന്റെ രോഗം മാറിയില്ല. ദിവസങ്ങൾ കഴിഞ്ഞുപോയി. ഒരു ദിവസം ഒരു വൈദ്യൻ അവന്റെ വീട്ടിലെത്തി കുറച്ച് പച്ച മരുന്നുകളും അതിനോടൊപ്പം ചില വ്യായമങ്ങളും പരിശീലിപ്പിച്ചു. എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കാനും വളർത്തു മൃഗങ്ങോട് അകലം പാലിക്കാനും ഉപദേശിച്ചു. പെട്ടെന്ന് അവൻ ഞെട്ടി ഉണർന്നു. അവൻ നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അതിനു ശേഷം അവൻ ഒരിക്കലും വൃത്തിയില്ലാതെ നടന്നിട്ടില്ല.
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:പാലോട്. ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കഥകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} കഥകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:പാലോട്. ഉപജില്ലയിലെ {{{പദ്ധതി}}}-2020 കഥകൾ]][[Category:തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|