Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീർക്കാലം
കണ്ണീർക്കാലം
ഇരുട്ടിന്റെ അറകളിൽ
ഏകയായ് ഏകയായ് അവൾ നിൽപ്പൂ!
മരണം വിഴുങ്ങിത്തുടങ്ങിയാ
മേനി തിന്നു തിമിർക്കുന്നു "വൈറസുകൾ"
ഇന്നിതാ അവൾ മരണത്തിൻ
വഴികളിലൂടേ നടപ്പൂ
ഏതു യാമത്തിലും ഇടറിവീഴാനുള്ള
ജീവനുകൾ മാത്രമായ്
ഭീതിയാൽ അവളുടെ ഹൃദയം
കിതയ്ക്കുന്നു ധൃതിയിൽ
എങ്കിലും തളരില്ല........
എങ്കിലും തളരില്ല ഞാൻ
എന്നാർത്തിരമ്പുന്ന മനസ്സുകൾക്കൊപ്പം
കത്തിജ്വലിക്കുന്ന ദീപനാളങ്ങൾ പോലെ
കത്തുന്നു ഈ ലോകവും മനുഷ്യ മനസ്സും
എന്തു വന്നാലും തളരാതിരിപ്പൂ
അതുതന്നെ വേണമാദ്യം
അതുതന്നെ വേണമാദ്യം
കണ്ണീരുകൾക്കൊരു കാലം വരുമെന്ന്
പണ്ടാരോ ചൊല്ലിയതോർക്കുന്നു ഞാൻ
ഇന്നിതാ അത് സഫലമായ്
ഈ ലോകവാരിധിയിലെമ്പാടും
മനുഷ്യമനസ്സിനെ മരവിപ്പിക്കുന്നു
മഹാമാരിയായ കൊറോണ വൈറസ്സുകൾ
എന്നു തീരുമീ ദുരിതം!!!!!!!!!!
എന്നു മാറുമീ രോഗം..............................
എന്നു തീരുമീ ദുരിതം
എന്നു മാറുമീ രോഗം
ഈ ലോകത്തുനിന്ന്
പണമാണ് വലുതെന്ന് കരുതിയവർ
പിണമായി മാറുന്നു ഇന്നിവിടെ
പണമാണ് വലുതെന്ന് കരുതിയവർ
പിണമായി മാറുന്നു ഇന്നിവിടെ
മനുഷ്യമനസ്സിന് ഭീതിയാർന്ന്
എന്നും, എപ്പോഴുമീ വൈറസ്സുകൾ
കത്തിജ്വലിക്കുന്ന ലോകമേ കേൾക്കൂ..........
തളരല്ലു നാം ......തളരല്ലു നാം .....
ഒന്നിച്ചു പോരാടാം ഈ മഹാമാരിയിൽ
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|