സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 കണ്ണു കൊണ്ടൊട്ടും
 കാണാൻ കഴിയാത്ത
 കുഞ്ഞനാം മാരക
 ജീവിയെ പേടിച്ച്
 മാലോകരെല്ലാം
 വീടുകളിൽ തന്നെ
 പാർത്തു കഴിയുന്ന
 കാലമാണിന്നയ്യോ.
 ഭയന്നിടില്ല നാം
 ചെറുത്തു നിന്നിടും
 തളർന്നിടില്ല നാം
 കൈകൾ ചേർത്തിടും
 നാട്ടിൽ നിന്നുമീ വിപത്തകറ്റിടാം.
 കൈകൾ നാം സോപ്പു കൊണ്ട്
 ഇടയ്ക്കിടയ്ക്ക് കഴുകണം.
 പരത്തിടില്ലാ കൊവിഡിനെ
 മറ്റൊരാൾക്കും നമ്മിലൂടെ
 രോഗമെത്തിക്കില്ല നാം.
 ധീരമായ് കൈകൾ കോർത്ത്
 കൊവിഡിനെ തുരത്തിടാം.

   
 

അക്ഷയ വി കെ
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത