സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അപ്രതീക്ഷിതം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്രതീക്ഷിതം      

ആരും ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയായി കൊറോണ വൈറസ് ഒരു പരിധിവരെ മാറിയിരിക്കുകയാണ്. ലോകമെങ്ങും ഒരു പോലെ ബാധിച്ച കൊറോണ വൈറസ് പതിനായിരങ്ങളുടെ ജീവൻ എടുത്തു. 3ആഴ്ച യായി കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. അതിനാൽ ആളുകൾ വളരെ പ്രയാസം സഹിച്ചാണ് വീട്ടിൽ കഴിയുന്നത്. കേരളത്തിൽ നാം അതീവ ജാഗ്രത പുലർത്തിയതിനാൽ കുറെ ജീവനുകൾ നമുക്ക് രക്ഷിക്കാനായി. നമ്മളെ സഹായിക്കാൻ എത്തുന്ന ആരോഗ്യ പ്രവർത്തകരെ നാം അനുസരിക്കുകയും അവരുടെ നിയമങ്ങൾ ലങ്കിക്കാതിരിക്കുകയും ചെയ്യണം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും പ്രധാന മാർഗം വ്യക്തി ശുചിത്വം ആണ്. അതുപോലെ പൊതുസ്ഥലത്തു തുപ്പാതിരിക്കുക, പൊതു സംമ്പർക്കം ഇല്ലാതാക്കുക. പ്രളയം, നിപ്പാ എന്നീ മഹാമാരി കളെ അതിജീവിച്ച നമ്മൾ കേരളീയർ ഇതിനെയും അതിജീവിക്കും. ഒരു കാലത്തു നാം പ്രകൃതിയോട് ചെയ്ത ചൂഷണത്തിനു പ്രകൃതി നമുക്ക് നൽകുന്ന ചൂഷണം ആണ് കൊറോണ വൈറസ്. ഈ കാലത്തു നാം ചെയ്ത തെറ്റുകൾ തിരുത്താനും നല്ലവരായി ജീവിക്കാനും നാം ശ്രമിക്കുക. ഭക്ഷണത്തിലൂടെയും നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാം. എട്ടു ജില്ലകളിൽ കോവിഡിന്റെ ഹോട്ട് സ്പോട്ട് ആണ്. കേരളീയർ ആയ നമ്മൾ ഇതിനെ അതിജീവിക്കും.

ഉമ്മുൽ അബീബ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം