വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

എന്തു സുഖമീ കാലം
കിളികൾ ചിലക്കുന്നു .
സുന്ദരമാം ഗഗനത്തിൽ
പറവകൾ പറക്കുന്നു .
പുകയില്ല പൊടിയില്ല
 വിജനമാം വീഥികൾ.
ശാന്തമല്ലോ സമുദ്രവും
നീന്തി തുടിക്കുന്നു മീനുകൾ.
ബന്ധനത്തിൻ കയ്പ്പറിയുന്നു
അധിപനാം മർത്യനും.
മനുഷ്യനോ വിറക്കുന്നു
സൂക്ഷ്മമാം വൈറസിനെയോർത്ത്.
 

മുഹമ്മദ് അഫ്നാൻ മുജീബ്
5 A വി എം എച് എസ് എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത