ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

ലോകത്തെ വിഴുങ്ങിയ ഏറ്റവും വലിയ മഹാമാരി ആണ് കൊറോണ .മനുഷ്യർ ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരുകൂട്ടം RNAവൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് .ഗോളാകൃതിയിലുള്ള കൊറോണാ വൈറസിനു ആ പേരുവന്നത് അതിൻറെ സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കൂർത്തമുനകൾ കാരണമാണ് .പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന coronavirus ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട് .സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നുണ്ട്.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ഉദരസംബന്ധമായ അണുബാധയ്ക്കും മെനഞ്ചൈറ്റിസും കാരണമാകാറുണ്ട്. ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ .രോഗം ഗുരുതരമായാൽ ന്യൂമോണിയ ,വൃക്കസ്തംഭനം എന്നിവയുമുണ്ടാകും . മരണവും സംഭവിക്കാം. നിഡോ വൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി ഓർത്തോ കൊറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ .ഈ വൈറസിന്റെ ജീനോമിക് വലിപ്പം ഏകദേശം 26 മുതൽ 32കിലോ ബേസ് വരെയാണ്.കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി മുപ്പതിന് സ്ഥിരീകരിച്ചു .2020 മാർച്ച് 22 ലെ കണക്കനുസരിച്ച് 67 വൈറസ് കേസുകൾ വിവരിച്ചിട്ടുണ്ട് .ചൈന ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ


യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി മാർച്ച് 12ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു .കേരളത്തിലെ ആദ്യ കോവിഡ്19 സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ് .കേരളത്തിൽ 14 ജില്ലകളിലും കൊറോണ സ്ഥിരീകരിച്ചു. പ്രതിരോധത്തിന് മുൻപിൽ നിൽക്കുന്നത് നമ്മുടെ കൊച്ചു കേരളം ആണ്. ഇതിൽ ആരോഗ്യ രംഗത്ത് ഏറ്റവും നേട്ടം കൈവരിച്ചത് 60 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതിമാരെ കൊറോണ വൈറസിൽ നിന്ന് മോചിപ്പിച്ചു എന്നതാണ് .

അശ്വിൻ പി ഷോമോൻ
9 A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം