കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ എന്നത് R N A വിഭാഗത്തിൽപ്പെട്ട ഒരു സൂക്ഷ്മജീവിയാണ്. അതിന്റെ പ്രത്യേകമായ രൂപം കൊണ്ടാണ് അതിന് ഈ പേര് വന്നത്.കോവിഡ് 19 എന്നും ഇതിനു പേരുണ്ട് ചൈനയിലെ ബുഹാനിൽ നിന്നാണിത് ഉദ്ഭവിച്ചത് .സാധാരണയായി പക്ഷിമൃഗാദികളിലാണ് ഇതിനെ കണ്ടുവരുന്നത് .ഈനാംപേച്ചിയിൽ ആണ് പ്രധാനമായും കാണുന്നത് .1960കളിലാണ് കൊറോണയെ ആദ്യമായി തിരിച്ചറിഞ്ഞത് .ഏതാണ്ട് 50 ലധികം കൊറോണ വൈറസുകൾ ചൈനയിൽ മൃഗങ്ങളിൽ കണ്ടിട്ടുണ്ട് .ഇതിൽ 6 ലധികം വൈറസ്സുകൾ മനുഷ്യരിലും പിടിപെടുന്നുണ്ട് .കൊറോണവൈറസിന് കോവിഡ് 19 എന്ന് പേരിട്ടത് ലോകാരോഗ്യസംഘടനയാണ് .ചുമ,പനി ,ശ്വാസതടസ്സം എന്നിവയാണ് കൊറോണ രോഗലക്ഷണങ്ങൾ.
    വ്യക്‌തി കളുടെക്തികളുടെരക്തം,സ്രവം,ഉമിനീർഎന്നിവയുടെപരിശോധനാഫലത്തിലൂടെയാണ്കൊറോണരോഗംസ്ഥിരീകരിക്കുന്നത്. .കൊറോണരോഗികളെ ഐസൊലേഷൻവാർഡുകളിൽ ആണ് താമസിപ്പിക്കുന്നത് .രോഗികളുമായി യാതൊരുവിധ സമ്പർക്കവും പാടില്ല .അവരുപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കരുത് വളരെ വേഗത്തിലാണ് കൊറോണരോഗം പടരുന്നത് കൊറോണരോഗത്തെ ഭീതിയോടെയല്ല ജാഗ്രതയോടെയാണ്‌ നമ്മൾ നേരിടേണ്ടത്.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായപൊത്തണം .കൈകൾ ഇടക്കിടെ സോപ്പ്,സാനിറ്റൈസർ,ഹാൻഡ്‌വാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയായി കഴുകണം.ആളുകൾ കൂടിനിൽക്കാൻ പാടില്ല.ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം .ഡിസംബർഅവസാനംചൈനയിലെബുഹാനിൽപടർന്നുപിടിച്ചകൊറോണവൈറസ് മൂന്നുമാസംകൊണ്ട് ലോകത്തിലെ എല്ലാരാജ്യങ്ങളിലേക്കും വ്യാപിച്ചു.20 ലക്ഷത്തിലധികം ജനങ്ങൾക്കു രോഗം പിടിപെട്ടു. 2 ലക്ഷത്തിലധികം പേർ മരണത്തിനു കീഴടങ്ങി .കോവിഡ് 1 9 ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത് അമേരിക്കയിലും ഇറ്റലിയിലും ആണ് .കോവിഡ് 19 ന്റെ യഥാർത്ഥ ഉദ്ഭവസ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല കൊറോണവൈറസ്സിനു കൃത്യമായ പ്രതിരോധമരുന്നുകളും കണ്ടുപിടിച്ചിട്ടില്ല .പ്രതിരോധവാക്സിനുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം .കൊറോണരോഗത്തെ ചെറുക്കന്നതിനുള്ള പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായി കേരളം മുന്നിട്ടുനിൽക്കുന്നത് നമുക്ക് അഭിമാനമാണ് .

 

ദിയ കെ
VII B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം