സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഭയമേകും വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമേകും വ്യാധി

ലോകമാകെ പടർന്നൊരു വ്യാധി
ലോകർക്കെല്ലാം ഭയമേകും വ്യാധി
കൊറോണ എന്ന വ്യാധി ഇപ്പോൾ
മാനുഷർക്കെല്ലാം ആപത്താണ്

ഭീതിയിലാക്കുന്നതീ ഭൂമിയെ
ഭയമേറും നാളുകൾ കുന്നുകൂടി
ജോലിയുമില്ല വരുമാനവുമില്ല
വന്നെത്തി ഭീകരൻ നിപ്പയ്ക്ക് ശേഷം
കൊറോണയെന്നുണ്ട് കോവിഡെന്നുണ്ട്
പേരുകൾ ഭീകരനെത്രയെത്ര

തൊട്ടാൽ പകരുമീ രോഗം
ഇത് വായുസഞ്ചാരിയാം രോഗം
വായുവിൽക്കൂടി പകരുമീ രോഗത്തിനു
മന്ത്രവുമില്ല മരുന്നുമില്ല

പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ
വ്യാകുലമനസ്സുമായി പള്ളിക്കൂടവാതിലിൻ മുന്നിൽ
എന്നും മനുഷ്യർ തൻ മനസ്സിൽ
കോവിഡ് എന്ന രോഗചിന്തമാത്രം

ഈ രോഗത്തിനെന്നും ഒരൊറ്റമാ‍ർഗം
വീട്ടിലിരിക്കുക ശുചിത്വം പാലിക്കുക
വ്യാജവാർത്തകൾ വിശ്വസിക്കാതെ
സർക്കാരിൻ നയങ്ങൾ അനുസരിക്കുക

ആവശ്യങ്ങൾക്ക് പുറത്ത്പോകേണ്ടിവന്നാൽ
ഉടനെ മാസ്ക് ധരിക്കേണം
പുറത്തുപോയിവന്നാൽ ഉടൻതന്നെ
കൈകൾ ശുചിയാക്കേണം

സർക്കാരിൻ ലോക്ക്ഡൗണിൽ പങ്കെടുക്കാം
നമുക്കൊറ്റക്കെട്ടായി നേരിടാം
കൊറോണയെന്ന ഈ ഭീകരനെ

വീട്ടിൽ ഇരിക്കുമ്പോൾ കുടുംബവുമൊത്ത്
രസക്കളികളിൽ ഏർപ്പെടാം
വീടിനുമോടി കൂട്ടീടാം
ഒറ്റക്കെട്ടായി നിന്ന് തുരത്താം
നമുക്കീ വ്യാധിയെ

 

സനയ കെ എസ്
7 B സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത