വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധവും

കേരളത്തിൽ വീണ്ടും കൊറോണാ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു ലോകം ഭീതിയിലാണ്. ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് മുന്നിൽ കീഴടങ്ങിയത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നു. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നതും നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് പനി, ചുമ ശ്വാസതടസ്സം, തൊണ്ട വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ ആയി പറയുന്നത് പിന്നീട് ഇത് നിമോണിയലേക്ക് നയിക്കും.എത്ര ഭീകരനായ വൈറസ് ആണെങ്കിലും ഒന്ന് സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ ആളെ നമുക്ക് നശിപ്പിക്കാൻ പറ്റും. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാർ ബ്രേക്ക് ദി ചെയിൻ പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ചത്.ഇത്തരത്തിൽ വ്യക്തി ശുചിത്വം പാലിക്കാം എങ്കിൽ ഒരു പരിധിവരെ കൊറോണ വൈറസിനെ നമുക്ക് അകറ്റി നിർത്താം.കൈ വൃത്തിയാക്കുന്നതിന് ഒപ്പംതന്നെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ശ്രമിക്കണം. സാമൂഹിക അകലമാണ് മറ്റൊരു വഴി. ഇത്തരത്തിൽ കൃത്യമായ മുൻകരുതലുകളും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് എത്രയും വേഗം ഈ ഭീകരനായ വൈറസിനെ നമുക്ക് തുടച്ചു നീക്കാൻ സാധിക്കും.

ദേവിക.എസ്
6J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം